ബിഹാര്‍ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം കഴിഞ്ഞപ്പോള്‍ ബി.ജെ.പിക്ക് ആശങ്ക
text_fieldsന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നുഘട്ടം പിന്നിട്ടപ്പോള്‍ പ്രതീക്ഷ മങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. പാര്‍ട്ടി ജയിക്കുമെങ്കിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ഫലം കേന്ദ്ര സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹിതപരിശോധനയാവില്ളെന്ന പ്രസ്താവനയിലൂടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് കേന്ദ്രനേതൃത്വത്തിന്‍െറ ചങ്കിടിപ്പ് പുറത്തു പറഞ്ഞത്.
ആദ്യ രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പു നടന്ന 243ല്‍ 81 മണ്ഡലങ്ങള്‍ ചരിത്രപരമായി ബി.ജെപി ശക്തികേന്ദ്രങ്ങളല്ളെന്നും അരുണ്‍ ജെയ്റ്റ്ലി ന്യായീകരിച്ചു. മൂന്നും നാലും ഘട്ടങ്ങള്‍ പിന്നാക്ക മേഖലാ പ്രദേശങ്ങളാണെന്നിരിക്കേ, സ്വാഭാവികമായും വോട്ട് കുറയുമെന്ന് ബി.ജെ.പി ആഭ്യന്തരമായി വിലയിരുത്തുമ്പോള്തന്നെയാണ് ആദ്യഘട്ടങ്ങളുടെ കാര്യത്തിലുള്ള തുറന്നു പറച്ചില്.
പ്രചാരണങ്ങളില്‍നിന്ന് സിനിമാതാരം ശത്രുഘ്നന്‍ സിന്‍ഹയും മറ്റും വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ശത്രുഘ്നന്‍ സിന്‍ഹ വോട്ടുചെയ്തു.
അത് വോട്ടര്‍ എന്ന നിലക്കുള്ള തന്‍െറ ഉത്തരവാദിത്തമാണെന്നുപറഞ്ഞ അദ്ദേഹം, പ്രചാരണത്തിന് ഇറങ്ങാത്തത് ഉത്തരവാദിത്തരാഹിത്യമായി കാണുന്നില്ളെന്ന് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബി.ജെ.പി നേതൃത്വവുമായി തെറ്റിയാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ
നില്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
