താജ്മഹൽ തന്നെ അമ്പരിപ്പിച്ചുവെന്ന് സുക്കര്‍ബര്‍ഗ്
text_fieldsന്യൂഡല്‍ഹി: താജ്മഹല്‍ തന്നെ അമ്പരിപ്പിച്ചുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. താന്‍ കരുതിയതിനേക്കാള്‍ മനോഹരമാണ് താജ്മഹല്‍. മനുഷ്യര്‍ക്ക് ഇത്തരം നിർമിതികൾ സൃഷ്ടിക്കാൻ കഴിമെന്നത് അവിശ്വസനീയമാണ്. തന്റെ ഫേസ് ബുക്ക്പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ് ഇങ്ങനെ കുറിച്ചത്.
എന്തും ചെയ്യാനുള്ള പ്രചോദനമാണ് സ്നേഹം നല്‍കുക. താജ്മഹല്‍ കാണാനുള്ള ആഗ്രഹം മുമ്പേയുണ്ടായിരുന്നെന്നും മാര്‍ക് കുറിക്കുന്നു. സുക്കര്‍ബര്‍ഗിന്റെ താജ്മഹല്‍ പോസ്റ്റ് ഇതിനകം നിരവധി പേര് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ഇന്നലെ വൈകീട്ട് 4.30നാണ് അദ്ദേഹം താജ്മഹല്‍ സന്ദർശിക്കാനെത്തിയത്. സുക്കർബർഗിൻെറ താജ്മഹൽ സന്ദർശനത്തെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അറിവുണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂട്ടി അറിയിച്ച് സന്ദർശനം വലിയ സംഭവമാക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതുകൊണ്ടാകാം ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യേഗസ്ഥൻ പറഞ്ഞു.
ചൈനയിലെ പ്രാചീന നഗരമായ സിയാന് സന്ദര്‍ശിച്ച ശേഷമാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തിയത്. ഇന്ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തും. ടൗൺഹാളിൽ നടക്കുന്ന ചോദ്യേത്തര പരിപാടിയിൽ പങ്കെടുക്കാൻ 900 കുട്ടികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
