ഗീതക്ക് പുറകേ, കുടുംബത്തെ പുല്കാനുള്ള പ്രതീക്ഷയുമായി റംസാനും
text_fieldsന്യൂഡല്‍ഹി/ഭോപാല്‍: റംസാന് കാത്തിരിക്കുകയാണ്, കറാച്ചിയിലുള്ള ഉമ്മക്കരികിലത്തൊന്. എപ്പോഴും വഴക്കുപറയുന്ന രണ്ടാനമ്മയില്‍നിന്ന് രക്ഷപ്പെട്ട് അവനോടിയത് ഒരു രാജ്യത്തിനിപ്പുറത്തേക്കായിരുന്നു. അതിര്‍ത്തി കടന്നുള്ള സ്നേഹത്തിന്‍െറയും മാനവികതയുടെയും കഥകളാല്‍ മൗനം വാചാലമാക്കി ഗീത ഇന്ത്യയില്‍ തിരിച്ചത്തെിയപ്പോള്‍ ജന്മനാട്ടിലത്തൊമെന്ന പ്രതീക്ഷയുമായി നല്ല നാളും കാത്തിരിക്കുകയാണ് അവന്. രണ്ടുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കഴിയുന്ന 15കാരനായ റംസാന് ബംഗ്ളാദേശില്‍നിന്നാണ് വന്നത്. അഞ്ചുവര്‍ഷംമുമ്പ് പാകിസ്താനില്‍നിന്ന് ബംഗ്ളാദേശിലേക്ക് താമസം മാറ്റിയ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് അവന് നാടുവിട്ടത്. 2013ല്‍ ഭോപാലിലാണ് റംസാനെ കണ്ടത്തെുന്നത്. ഭോപാലിലെ അഭയകേന്ദ്രത്തിലായിരുന്നു തുടര്‍ന്ന് താമസം. ഗീതയെ നാട്ടില്‍ തിരിച്ചത്തെിക്കുന്നതില് പ്രധാന പങ്കുവഹിച്ചവരിലൊരാളായ പാകിസ്താനി മനുഷ്യാവകാശപ്രവര്‍ത്തകന്‍ അന്‍സാര്‍ ബുര്ണേ റംസാന്‍െറ പ്രശ്നത്തിലും പ്രചരണം ആരംഭിച്ചിരുന്നു. റംസാനുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം താന്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് കത്തയച്ചതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അശുതോഷ് ശുക്ള ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ കത്തു ലഭിച്ചതോടെ വിദേശകാര്യമന്ത്രാലയം റംസാന്‍െറ ഫയല്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതായും അശുതോഷ് ശുക്ള കൂട്ടിച്ചേര്‍ത്തു. പാകിസ്താന് പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇല്ളെന്ന് കാണിച്ച് റംസാന്േറത് അടച്ച ഫയലാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
