മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ
text_fieldsന്യൂഡല്‍ഹി: മഹാസഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ് രിവാള്‍ പിന്തുണ അറിയിച്ചത്. ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ആം ആദ്മി നേതാവുകൂടിയായ കെജ് രിവാള്‍ അഭ്യര്‍ഥിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-- -^ജെഡിയു- ^ആര്‍ജെഡി പാര്‍ട്ടികള്‍ ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്.
സഖ്യത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിഹാറിൽ ബുധനാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മോദിക്കെതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ കൂട്ടായ്മയുമായുള്ള സഖ്യസാധ്യതക്കാണ് മമതയും കെജ് രിവാളും ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. കെജ് രിവാളുമായുള്ള ബന്ധം ഈഷ്മളമാക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാർ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ കിട്ടുന്ന വോട്ടിൽ നല്ലൊരു പങ്ക് ഡൽഹിയിൽ തങ്ങുന്ന ബിഹാറികളുടെതാണ്. -
I appeal to the brothers n sisters of Bihar to vote to make Nitish ji the CM of Bihar
— Arvind Kejriwal (@ArvindKejriwal) October 27, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
