ഛോട്ടാ രാജന് അറസ്റ്റിലാവാന് കാരണം തന്‍െറ നീക്കമെന്ന് ഛോട്ടാ ഷക്കീല്‍
text_fieldsമുംബൈ: അധോലോക രാജാവ് ഛോട്ടാ രാജന് അറസ്റ്റിലാവാന് കാരണം തന്‍െറ നീക്കമാണെന്ന അവകാശ വാദവുമായി രാജന്‍െറ ശത്രുവായ ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റില്‍ താന്‍ സംതൃപ്തന െല്ലന്നും രാജനെ ഇല്ലാതാക്കലാണ് തന്‍െറ ലക്ഷ്യമെന്നും ഷക്കീല്‍ പറഞ്ഞു. 2000ല്‍ ബാങ്കോകില്‍ വെച്ച് രാജനെതിരെ ഷക്കീല്‍ ആക്രമണം സംഘടിപ്പിച്ചിരുന്നു.
ഫിജിയില്‍ വെച്ച് ഒരാഴ്ചയായി തന്‍െറ ആള്ക്കാര് ഛോട്ടാ രാജനെതിരെയുള്ള നീക്കത്തിലായിരുന്നുവെന്ന് ഷക്കീല്‍ പറഞ്ഞു. ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജന് ഇന്തോനേഷ്യയിലേക്ക് പോവുകയായിരുന്നു. ഇതാണ് രാജന്‍െറ അറസ്റ്റിലേക്ക് നയിച്ചത്. ഷക്കീലിന്‍െറ അറസ്റ്റില്‍ ഡി കമ്പനി (ദാവൂദ് ഇബ്രാഹിമും സംഘവും) തൃപ്തരല്ല. ഞങ്ങളുടെ ശത്രുത ഇതോടുകൂടി അവസാനിക്കുന്നില്ല. അയാളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും തടരും. അതുവരെ തനിക്ക് വിശ്രമമില്ല എന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
ഇന്തോനേഷ്യ രാജനെ വെറുതെ വിടുമെന്നോ, ഇന്ത്യക്ക് കൈമാറുമെന്നോ എന്നതൊന്നും തങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. ഇന്ത്യന്‍ സര്‍ക്കാറില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. രാജനെ ഇന്ത്യയില്‍ വിചാരണക്ക് വിധേയമാക്കുമോ വെറുതെ വിടുമോ എന്ന് ആരു കണ്ടു. അതുകൊണ്ട് അയാളുടെ അറസ്റ്റ് തങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ ആപ്തവാക്യം വളരെ കൃത്യമാണ്; ശത്രുക്കളെ ഇല്ലാതാക്കുക. എവിടെയായാലും അയാളെ വെറുതെ വിടി െല്ലന്നും ഷക്കീല്‍ വ്യക്തമാക്കി.
1993ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് ദാവൂദ് ഇബ്രാഹിം സംഘത്തില്‍ നിന്ന് ഛോട്ടാ രാജന് തെറ്റിപ്പിരിഞ്ഞത്. ഇതിനുശേഷം രാജനെ കൊല്ലാനുള്ള ശ്രമത്തിലാണ് ഷക്കീല്‍. ഇതിന്‍െറ ഭാഗമായാണ് 2000ല്‍ രാജനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു രാജന്. ഇരുപത് വര്‍ഷത്തെ ഇവരുടെ ശത്രുതയില്‍ ഇരുപക്ഷത്തും നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
നിരവധി കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പൊലീസ് തിരയുന്ന അധോലോക നായകന് ഛോട്ടാ രാജന്, ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് അറസ്റ്റിലായത്. ആസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് ബാലിയിലെ പ്രമുഖ റിസോര്‍ട്ട് ദ്വീപിലേക്ക് പുറപ്പെട്ട രാജേന്ദ്ര സദാവ്ശിവ് നികല്‍ജി എന്ന ഛോട്ടാ രാജനെ, ആസ്ട്രേലിയന്‍ പൊലീസ് നല്കിയ രഹസ്യ വിവരത്തത്തെുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസാണ് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന് രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
