ശാരദപൂര്‍ണിമയുടെ ശോഭയില്‍ താജ്മഹല്‍; ഇന്നുമുതല്‍ രാത്രിക്കാഴ്ചക്കായി തുറക്കുന്നു
text_fieldsനിലാവിന്‍െറ പ്രഭയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന താജ്മഹലിന്‍്റെ മനോഹാരിത ആസ്വദിക്കാന്‍ ഇന്നുമുതല്‍ അപൂര്‍വാവസരം. വര്‍ഷത്തിലൊരിക്കല്‍ ശാരദപൂര്‍ണിമ ദിവസമാണ് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രണയ സ്മാരകം രാത്രിയില്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുന്നത്. ഈ അപൂര്‍വകാഴ്ച കാണാന്‍ ഇത്തവണ ലോകത്തെ 2000 ഭാഗ്യവാന്‍മാര്‍ക്കും ഭാഗ്യവതികള്‍ക്കുമാണ് അവസരം ലഭിച്ചിട്ടുള്ളത്.
സിംഗപൂര്‍, ഇന്‍ഡനോഷ്യ, മലേഷ്യ, മ്യാന്‍മര്‍ എന്നീ ഒന്‍പത് രാജ്യങ്ങളിലെ അംബാസഡര്‍മാരും കുടുംബവുമടക്കം നിരവധി പേരാണ് താജ്മഹലിന്‍െറ അപൂര്‍വ സൗന്ദര്യം ആസ്വദിക്കാനത്തെുന്നത്.
ഈ വര്‍ഷത്തെ ശാരദപൂര്‍ണിമ ഒക്ടോബര്‍ 27നാണെങ്കിലും 25മുതല്‍ 29വരെ അഞ്ച് ദിവസം സ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പൂര്‍ണ ചന്ദ്രന്‍ ഈ അഞ്ച് ദിവസങ്ങളിലും താജ്മഹലിനു വ്യത്യസ്തമായ ആകര്‍ഷണീയതയാണ് നല്‍കുക.
രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് ഈ ദിവസങ്ങളില്‍ താജ്മഹലിന്‍്റെ കവാടം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഒരേ സമയം 50 സന്ദര്‍ശകര്‍ക്കായി 30 മിനിറ്റ് എന്ന തോതിലായിരിക്കും സന്ദര്‍ശകരെ നിയന്ത്രിക്കുക.
2008ലെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിവിധ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് താജ്മഹലില്‍ 400 രാത്രിസന്ദര്‍ശകര്‍ക്കു മാത്രമാണ് അനുമതി. എന്നാല്‍ ശാരദപൂര്‍ണിമ ദിവസങ്ങളില്‍ സ്മാരകത്തിനുണ്ടാകുന്ന പ്രത്യേക സൗന്ദര്യം കാരണം ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവു വരുത്തിയിട്ടുണ്ട്.
നിലാവില്‍കുളിച്ചു നില്‍ക്കുന്ന താജ്മഹലിന്‍്റെ അപൂര്‍വകാഴ്ച സന്ദര്‍ശകരിലേക്കത്തെിക്കാനായി ഇന്ത്യന്‍ ആര്‍ക്കിയോളജി വകുപ്പ് പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറന്നിരുന്നു. എന്നാല്‍ 2000 ടിക്കറ്റുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിറ്റുപോയി. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് 510 രൂപയും വിദേശികള്‍ക്ക് 750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും തയ്യാറാക്കിയിരുന്നു. 60% ടിക്കറ്റുകളും വാങ്ങിയത് വിദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
