ദലിത്, ന്യൂനപക്ഷപീഡനം: അപമാനഭാരത്താല്‍ ശിരസ്സ് കുനിയുന്നു
text_fieldsന്യൂഡല്‍ഹി:ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ആവര്‍ത്തിക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ലക്ഷ്മി നാരായണന്‍ രാംദാസിന്‍െറ തുറന്ന കത്ത്. രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ കാരണം അപമാനഭാരത്തില്‍ ശിരസ്സ് കുനിക്കേണ്ട അവസ്ഥയാണെന്ന് രാംദാസ് കത്തില്‍ പറഞ്ഞു.
1990^93 കാലത്ത് നാവികസേനയെ നയിച്ച രാംദാസ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തര ലോക്പാല്‍ ആയി പ്രവര്‍ത്തിക്കുകയാണ്. ഞാന്‍ അറിയുന്ന ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അസാധാരണമായ വൈവിധ്യം നിറഞ്ഞതുമാണ്. ആര്‍.എസ്.എസ് പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വം രാജ്യമാകെ വിഭാഗീയതയുടെ അഗ്നി പടര്‍ത്തുകയാണ്. മോദി അധികാരത്തില്‍വന്നശേഷം ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍ അവരുടെ രാജ്യസ്നേഹം തെളിയിക്കാന്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിക്കപ്പെടുന്നു. അടിസ്ഥാന അവകാശമായ ഭക്ഷണശീലത്തിന്‍െറ പേരില്‍പോലും അവര്‍ കൊല്ലപ്പെടുന്നു. അവരുടെ ആരാധനാലയങ്ങള്‍പോലും സുരക്ഷിതമല്ല.
കേവലം ഊഹാപോഹങ്ങളുടെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന ജനക്കൂട്ട മനഃശാസ്ത്രമായി അത് വളര്‍ന്നിരിക്കുന്നു. ഇവയൊക്കെയും ഗൗരവം കുറച്ചുകാണുന്ന കേന്ദ്രസര്‍ക്കാറിന്‍െറ നടപടി ഖേദകരമാണ്. വിഭാഗീയത വളര്‍ത്തുന്ന ശ്രമങ്ങള്‍ക്ക് മുന്നില്‍ മന്ത്രിമാരും എം.പിമാരുമുണ്ട്. മതത്തിന്‍െറ പേരിലുള്ള ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ അധികാരത്തിലിരിക്കുന്നവര്‍പോലും തയാറാകുന്നില്ല. ഭരണകക്ഷിയും പോഷകസംഘടനകളും ചേര്‍ന്ന് അവരുടെ പദ്ധതി നടപ്പാക്കുകയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
മുസ്ലിംകള്‍ മാത്രമല്ല, ദലിതുകളും ക്രിസ്ത്യാനികളും ആദിവാസികളുമെല്ലാം തങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന രോഷവുമായാണ് കഴിയുന്നത്. അത് രാജ്യത്തിന് അപകടം ചെയ്യും. ജനാധിപത്യം സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയിലും രാഷ്ട്രപതിയിലും നിക്ഷിപ്തമായ കടമ നിറവേറ്റണമെന്നും രാംദാസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
