Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറില്‍ ഘടകകക്ഷികള്‍...

ബിഹാറില്‍ ഘടകകക്ഷികള്‍ ബി.ജെ.പിക്കെതിരെ

text_fields
bookmark_border
ബിഹാറില്‍ ഘടകകക്ഷികള്‍ ബി.ജെ.പിക്കെതിരെ
cancel

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍െറ സംവരണ വിരുദ്ധ പ്രസ്താവനക്ക് പിന്നാലെ,  കേന്ദ്രമന്ത്രി വി.കെ. സിങ്ങിന്‍െറ ദലിത് വിരുദ്ധ പരാമര്‍ശവും വിവാദമായതോടെ ബിഹാറില്‍  എന്‍.ഡി.എ ഘടകകക്ഷികള്‍ ബി.ജെ.പിക്കെതിരെ. കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന് പിന്നാലെ, മുന്‍മുഖ്യമന്ത്രി ജിതന്‍റാം മാഞ്ചിയും വിവാദവിഷയങ്ങളില്‍ ബി.ജെ.പിയെ തള്ളിപ്പറഞ്ഞു.  മോഹന്‍ ഭാഗവതിന്‍െറയും വി.കെ. സിങ്ങിന്‍െറയും വിവാദ പരാമര്‍ശങ്ങള്‍ പ്രതിരോധിക്കുക എളുപ്പമല്ളെന്ന് മാഞ്ചി തുറന്നുപറയുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റുപിടിച്ച സംഭവത്തില്‍ ദലിത് വിഭാഗങ്ങളില്‍ പരക്കെ രോഷമുണ്ട്.    

വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണുള്ളത് - മാഞ്ചി പറഞ്ഞു. ഫരീദാബാദ് സംഭവത്തെ തുറന്നെതിര്‍ക്കുകയും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്ത പാസ്വാന്‍ വി.കെ. സിങ്ങിന്‍െറ ‘പട്ടി പ്രയോഗം’ അതിരുകടന്നുവെന്നും കുറ്റപ്പെടുത്തി.  മോഹന്‍ ഭാഗവതും വി.കെ. സിങ്ങും ഉയര്‍ത്തിവിട്ട  ദലിത് രോഷം  തങ്ങളുടെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്ന ഭീതിയിലാണ് ദലിത് നേതാക്കളായ പാസ്വാനും മാഞ്ചിയും. ഘടകകക്ഷികളുടെ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ആര്‍.എസ്.എസിന്‍െറ സംവരണ വിരുദ്ധ പരാമര്‍ശം തള്ളിപ്പറഞ്ഞു. വി.കെ. സിങ്ങിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി രാജ്നാഥ് രംഗത്തുവന്നതും ബിഹാറിലെ  തിരിച്ചടി ഭയന്നാണ്.  

അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍   ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളാണ്.  അവിടെ മികച്ച നേട്ടം കണക്കുകൂട്ടിയ ബി.ജെ.പിക്ക്  മോഹന്‍ ഭാഗവതിന്‍െറയും വി.കെ. സിങ്ങിന്‍െറയും വിവാദ പരാമര്‍ശങ്ങള്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായി. സംവരണനയത്തില്‍ പുനഃപരിശോധന ഇല്ളെന്ന് പ്രധാനമന്ത്രി മോദി തന്നെ വിശദീകരിച്ചിട്ടും പുനഃപരിശോധന വേണമെന്ന നിലപാട് മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു. സംഘ്പരിവാറിന്‍െറ  സംവരണ വിരുദ്ധ നിലപാട് തുറന്നുകാട്ടാന്‍ നിതീഷ് സഖ്യത്തിന് അവസരം നല്‍കിയതിന് പിന്നാലെയാണ് ഫരീദാബാദില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന, നാടിനെ നടുക്കിയ സംഭവത്തില്‍ ഇരകളെ പട്ടികളുമായി താരതമ്യം ചെയ്യുന്ന തരത്തില്‍ വി.കെ. സിങ്ങിന്‍െറ പ്രസ്താവന പുറത്തുവന്നത്. ആര്‍.എസ്.എസിന്‍െറ സംവരണ വിരുദ്ധ നിലപാട് ഏല്‍പിച്ച പരിക്ക്  വി.കെ. സിങ്  കൂടുതല്‍ വഷളാക്കി.  

എല്ലാം ചേര്‍ന്നപ്പോള്‍ പ്രചാരണത്തിന്‍െറ അവസാനഘട്ടം എന്‍.ഡി.എ പാളയത്തിലെ  പ്രശ്നങ്ങള്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്ന നിതീഷിന് അനുകൂലമാണ് സാഹചര്യങ്ങള്‍.  ഞായറാഴ്ച നടത്തിയ ‘മന്‍ കീ ബാത്’ റേഡിയോ പ്രഭാഷണത്തിലും  ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും മിണ്ടിയില്ല. തൊട്ടുപിന്നാലെ, ദലിത് ആക്രമണം തുടര്‍ക്കഥയാവുകയും സ്വന്തം മന്ത്രി ദലിത് വിരുദ്ധ പ്രസ്താവന നടത്തിയതും പ്രധാനമന്ത്രി അറിയുന്നില്ളേയെന്ന ചോദ്യവുമായി നിതീഷ് രംഗത്തുവന്നു.  
ചോദ്യത്തിന് മറുപടിപറയാതെ ഒഴിഞ്ഞുമാറുകയാണ് മോദിയുടെ തന്ത്രം. പകരം കൂടുതല്‍ റാലികളില്‍ സാന്നിധ്യമറിയിച്ച്  അണികളെ ആവേശത്തിലാക്കാനാണ് മോദിയുടെ ശ്രമം. ഒരാഴ്ചക്കിടെ, 17 റാലികളാണ് മോദി ബിഹാറില്‍ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story