കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണിന് ആദരവുമായി ഗൂഗ്ള്‍ ഡൂഡ്ല്‍
text_fieldsന്യൂഡല്‍ഹി: ‘കോമണ്‍ മാന്‍’ എന്ന കഥാപാത്രത്തിന്‍െറ സ്രഷ്ടാവും പ്രമുഖ കാര്‍ട്ടൂണിസ്റ്റുമായ ആര്‍.കെ ലക്ഷ്മണിന് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ല്‍. ലക്ഷ്മണിന്‍െറ 94ാം ജന്മദിനത്തിലാണ് ഗൂഗ്ളിന്‍െറ ആദരം. സാമൂഹിക അസമത്വവും കാപട്യവും വെളിപ്പെടുത്താനാണ് എല്ലാ സംഭവങ്ങള്‍ക്കും
സാക്ഷിയാവുന്ന ‘കോമണ്‍ മാന്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ലക്ഷ്മണ്‍ സൃഷ്ടിച്ചതെന്ന് ഗൂഗ്ള്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘കോമണ്‍ മാന്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ വരക്കുന്ന ലക്ഷ്മണിന്‍െറ ഗ്രാഫിക് ചിത്രമാണ് ഗൂഗ്ള്‍ ഇന്ത്യയുട ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്രവുമായി നില്‍ക്കുന്ന ‘കോമണ്‍ മാനെ’ കാന്‍വാസിലെ കാര്‍ട്ടൂണിലാക്കുന്ന ലക്ഷ്മണിന്‍െറ കാരിക്കേച്ചറാണ് ഗൂഗ്ള്‍ ഡൂഡ്ല്‍. 1921 ഒക്ടോബര്‍ 24 ന് ജനിച്ച ആര്‍.കെ ലക്ഷ്മണ്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു. മാഗ്സസെ അവാര്‍ഡ്, പദ്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ദ ടണല്‍ ഓഫ് ടൈം' ആണ് ആത്മകഥ. 2015 ജനുവരി 26നായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
