തീവ്രവാദത്തിനെതിരായ പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്‍ക്കും എതിരെ നടപടിയെടുക്കാമെന്ന പാക് നിലപാടിനെ സ്വാഗതം ചെയ്യുന്നെന്ന് ഇന്ത്യ. യു.എസ്^പാക് സംയുക്ത പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് ഇന്ത്യയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പാക് മണ്ണില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. അതിന് തെളിവാണ് മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതി സഖിയുര്‍ റഹ്മാന്‍ ലഖ് വിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച പാക് നിലപാട്. ഈ വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ല. പാക് നിലപാടില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യബക്കും മറ്റു തീവ്രവാദി സംഘടനകള്‍ക്കും എതിരെ നടപടിയെടുക്കാമെന്നാണ് അമേരിക്കക്ക് പാകിസ്താന്‍ ഉറപ്പ് നല്‍കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ സംഘടനയാണ് ലശ്കര്‍.
കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ^പാകിസ്താന്‍ ചര്‍ച്ച എന്ന ആഹ്വാനവും സംയുക്ത പ്രസ്താവനയിലുണ്ട്. മറ്റൊരു രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍െറ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ളെന്നും ശരീഫ് ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
