2025 ല്‍ പാകിസ്താന്‍ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
text_fieldsവാഷിങ്ടണ്‍: 2025 ആകുമ്പോള്‍ പാകിസ്താന്‍ ലോകത്തെ അഞ്ചാമത്തെ ആണവശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ വര്‍ഷങ്ങളായി ആണവശേഷി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ 90- 110 ആണവ ആയുധങ്ങളാണ് പാകിസ്തവന്‍െറ കൈവശമുണ്ടായിരുന്നത്.നിലവില്‍ ഇത് 110 മുതല്‍ 130വരെയാണ്. 2025 ആകുമ്പോള്‍ 220 മുതല്‍ 250 വരെയായി വര്‍ധിക്കും. നിലവില്‍ ആണവശേഷിയുളള ആറ് തരം ബാലിസ്റ്റിക് മിസൈലുകളും പാകിസ്താനുണ്ട്. ‘പാകിസ്ഥാന്‍്റെ ആണവ ശക്തി 2015’ എന്നപേരിലുള്ളതാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായി ഏതു സമയത്തും യുദ്ധം മുന്നില്‍ക്കണ്ടാണ് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
