ബച്ചന്‍ കുടുംബത്തിന് യു.പി.സര്‍ക്കാരിന്‍െറ പെന്‍ഷന്‍; പ്രതിമാസം ഒന്നരലക്ഷം രൂപ
text_fieldsലഖ്നൗ: യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്കായി ഈ വര്‍ഷം മുതല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വിവാദത്തില്‍. അവാര്‍ഡിന് ഇത്തവണ അഭിഷേക് ബച്ചനെ പരിഗണിച്ചത് നേരത്തേതന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് യഷ്ഭാരതി പുരസ്കാരം ലഭിച്ചവര്‍ക്ക് ആജീവനാന്തം പ്രതിമാസം 50,000 രൂപ പെന്‍ഷനായി ലഭിക്കുമെന്ന്് ചൊവ്വാഴ്ച ചേര്‍ന്ന കാബിനറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍്റെ ഏറ്റവും വലിയ ബഹുമതിയാണ് യാഷ് ഭാരതി സമ്മാന്‍. ബച്ചനും ജയ ബച്ചനും ഈ അവാര്‍ഡിന് മുമ്പ് അര്‍ഹരായിട്ടുണ്ട്. അഭിഷേകിനും അവാര്‍ഡ് ലഭിച്ചതോടെ ബച്ചന്‍ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും കൂടി 1,50,000 രൂപ പെന്‍ഷന്‍ പ്രതിമാസം ലഭിക്കും.
1994ലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യഷ്ഭാരതി പുരസ്കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യം, കായികം, സിനിമ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കാണ് യഷ് ഭാരതി സമ്മാന്‍ കൊടുക്കുന്നത്. ആദ്യവര്‍ഷം ബച്ചന്‍്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. യഷ് ഭാരതി പുരസ്കാരത്തിന്‍്റ അവാര്‍ഡ് തുക അഞ്ച് ലക്ഷമായിരുന്നത് ഈ വര്‍ഷം മുതല്‍ 11 ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടിയ പെന്‍ഷന്‍ തുകയായിരിക്കും ഇത്. ബി.സി.സി.ഐ മാത്രമാണ് 100 ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരങ്ങള്‍ക്ക് 50,000 രൂപ പെന്‍ഷനായി നല്‍കുന്നത്. പാവപ്പെട്ട കലാകാരന്‍മാര്‍ക്കായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ തുക 2,000 ആയിരിക്കെ ബച്ചനെ പോലുള്ളവര്‍ക്ക് 50,000 രൂപ നല്‍കുന്നതില്‍ പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്.
യു.പിയില്‍ ജനിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന് സംസ്ഥാനത്തിന് പുറത്ത് ജനിച്ച അഭിഷേക് ബച്ചനെ പരിഗണിച്ചതിലും അമര്‍ഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
