അസഹിഷ്ണുതയുടെ രാഷ്ട്രീയം പടരുന്നു: സീതാറാം യെച്ചൂരി
text_fieldsന്യൂഡല്‍ഹി : അസഹിഷ്ണുതയുടെ രാഷ്ര്ടീയം മറ്റ് മേഖലകളിലേക്കും പടരുന്നതിന്‍്റെ ഉദാഹരണമാണ് ഹരിയാനയിലെ ഫരീദാബാദില്‍ ദളിതരെ കൊലപ്പെടുത്തിയ സംഭവമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതില്‍ ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രം കൈകഴുകരുതെന്നും യെച്ചൂരി പറഞ്ഞു.
എക്കാലവും സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്ര്ടപതിക്ക് പലവട്ടം ഓര്‍മപ്പെടുത്തേണ്ടിവന്നത് ഗൗരവമായ വിഷയമാണ്. രാഷ്ര്ടപതി ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് അസ്വാഭാവികമാണ്. ഇത് വിഷയത്തിന്‍്റെ ഗൗരവം വെളിവാക്കുന്നു.
അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കും വിധം പരസ്യപ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കുന്നില്ല.ശാസനയല്ല, ഇവര്‍ക്കെതിരെ നിയമനടപടിയാണ് വേണ്ടത്. വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്ന മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പലവട്ടം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഒരു നടപടിയുമുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിന്‍്റെ ഉത്തരവാദിത്തമാണ്.
ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് ട്വിറ്ററില്‍ പോലും ഉരിയാടുന്നില്ല. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്ര്ടീയമാണ് അരങ്ങേറുന്നതെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
