ബി.സി.സി.ഐ ഓഫീസില്‍ അതിക്രമിച്ചുകയറി ശിവസേനയുടെ പ്രതിഷേധം: ഇന്ത്യ-പാക് ക്രിക്കറ്റ് ചര്‍ച്ച റദ്ദാക്കി
text_fieldsമുംബൈ: ബി.സി.സി.ഐ ഓഫീസിലേക്ക് അതിക്രമിച്ചുകയറി ശിവസേന നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ^പാക് ക്രിക്കറ്റ് ചര്‍ച്ചകള്‍ റദ്ദാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും എക്സിക്യൂട്ടിവ് ചെയര്‍മാര്‍ നജാം സേഥിയും ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറുമായി ഇന്ന് നടത്താനിരുന്ന ചര്‍ച്ചയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ഇവര്‍ ശശാങ്ക് മനോഹറിന്‍െറ ക്യാബിനിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഓഫീസിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഷഹരിയാര്‍ ഖാനും നജാം സേഥിയും ചര്‍ച്ചക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഡിസംബറില്‍ ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ സാധിക്കുമോയെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറിന്‍െറ ക്ഷണം സ്വീകരിച്ചാണ് പി.സി.ബി പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നതിന് മാനസികമായി തയാറെടുത്തിട്ടുണ്ടെന്ന് പി.സി.ബി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പാകിസ്താന്‍ ആതിഥ്യം വഹിക്കുമെന്നും പരമ്പര യു.എ.ഇയില്‍ വെച്ച് നടത്തണമെന്നാണ് ആഗ്രഹമെന്നും പി.സി.ബി വൃത്തങ്ങള്‍ പി.ടി.ഐയെ അറിയിച്ചു.
അതേസമയം ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നും അതിനെ സ്നേഹിക്കുന്നവരില്‍ നിന്ന് തിരിച്ചും മാന്യത പ്രതീക്ഷിക്കുന്നുണ്ടെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രീജിവ് ശുക്ള പറഞ്ഞു. ബി.സി.സി.ഐ ഒരു ഉത്തരവാദിത്തപ്പെട്ട സംഘടനയാണ്. ദേശീയ താത്പര്യത്തിനെതിരെ ബി.സി.സി.ഐ ഒന്നും ചെയ്യില്ല. ശിവസേനയുടെ നടപടി പ്രതിഷേധാര്‍ഹമണ്. ഇത് അവര്‍ നിര്‍ത്തണം. ക്രിക്കറ്റില്‍ തീരുമാനമെടുക്കാനുള്ള അധികാരം ബി.സി.സി.ഐക്ക് വിട്ടുനല്‍കണമെന്നും ശുക്ള ട്വീറ്റ് ചെയ്തു.
ജനാധിപത്യം പ്രതിഷേധിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും എന്നാല്‍ നിയമം കൈയിലെടുക്കാന്‍ അത് അനുവദിക്കുന്നി െല്ലന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രതിഷേധം അവകാശമണെങ്കിലും അതിക്രമത്തെ അംഗീകരിക്കാന്‍ സാധിക്കി െല്ലന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
