ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ക്ക് പിന്തുണയുമായി വിദേശഎഴുത്തുകാര്‍
text_fieldsവാഷിങ്ടണ്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയ ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും 150 രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇവര്‍ ബി.ജെ.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ഘാതകരെ പിടികൂടണമെന്ന് സാഹിത്യ പോഷണത്തിനും അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ പെന്‍ ഇന്‍റര്‍നാഷനല്‍ ആവശ്യപ്പെട്ടു. എഴുത്തുകാരുടെ ഉള്‍പ്പെടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, സാഹിത്യ അക്കാദമി എന്നിവര്‍ക്കയച്ച കത്തില്‍ പെന്‍ ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ് ജോണ്‍ റാല്‍സ്റ്റണ്‍ സാവൂള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
