പ്രതിഷേധങ്ങളാവാം, പക്ഷെ രാജ്യത്തിന്‍െറ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കരുത്: വെങ്കയ്യ നായിഡു
text_fieldsഹൈദരാബാദ്: സഹിഷ്ണുത ഓരോ ഇന്ത്യക്കാരന്‍്റെയും രക്തത്തിലുള്ളതാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കരുതെന്നും കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. ദാദ്രി സംഭവത്തിന്‍െറയും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറിവരുന്നതിന്‍െറയും പശ്ചാത്തലത്തില്‍ എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്നതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അവയെ അപലപിക്കാം. എന്നാല്‍ രാജ്യത്തിന്‍്റെ പ്രതിഛായ കൂടി കണക്കിലെടുത്താവണം എഴുത്തുകാര്‍ പ്രതികരിക്കേണ്ടത്.
ചിലര്‍ അക്രമസംഭവങ്ങളെ സാമാന്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ ഇവര്‍ പെരുപ്പിച്ചുകാണിക്കുന്നു. രാജ്യത്തു സഹിഷ്ണുത കുറഞ്ഞുവെന്ന് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് രാജ്യത്തിനാകെ അപമാനമുണ്ടാക്കുമെന്നും നായിഡു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
