പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ട് -ആര്‍.എസ്.എസ് മുഖപത്രം
text_fieldsന്യൂഡല്‍ഹി: ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ. പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖപത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. മുഹമ്മദ് അഖ് ലാഖിനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും ലേഖനത്തില്‍ പറയുന്നു. ഏതൊരു പ്രവൃത്തിക്കും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്നുള്ള ഐസക് ന്യൂട്ടന്‍െറ സിദ്ധാന്തമാണ് ഇക്കാര്യം സ്ഥാപിക്കാനായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മദ്റസകളും മുസ് ലിം നേതൃത്വവും രാജ്യത്തിന്‍െറ പാരമ്പര്യത്തെ വെറുക്കാനാണ് മുസ് ലിംകളെ പഠിപ്പിക്കുന്നത്. നമ്മെ സംബന്ധിച്ചടുത്തോളം ഇത് ജീവിതത്തിന്‍െറയും മരണത്തിന്‍െറയും പ്രശ്നമാണ്. അത്തരം അധ്യാപനങ്ങള്‍ ലഭിച്ചിട്ടാകാം ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ് ലാഖ് പശുവിനെ അറുത്തതെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദി എഴുത്തുകാരന്‍ തുഫൈല്‍ ചതുര്‍വേദിയാണ് (വിനയ് കൃഷ്ണ ചതുര്‍വേദി) ലേഖനം എഴുതിയത്.
ഗോവധം എന്നത് ഞങ്ങള്‍ക്ക് വലിയ കാര്യമാണ്. പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി മുസ് ലിം അതിക്രമികള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇന്ന് ഗോവധം പോലുള്ള കാര്യങ്ങള്‍ ചെയ്യുന്ന മുസ് ലിംകള്‍ ഹിന്ദു മതത്തില്‍ നിന്ന് മതം മാറി പോയവരാണെന്നും ലേഖനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
