താന്‍ ജീവിക്കുന്നത് തമിഴ് ജനതക്ക് വേണ്ടിയെന്ന് ജയലളിത
text_fields
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ നാല്‍പത്തിനാലാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാര്‍ട്ടിപ്രവര്‍ത്തര്‍ക്ക് എഴുതിയ കത്തില്‍ താന്‍ ജീവിക്കുന്നത് തമിഴ്നാടിനും തമിഴ് ജനതക്കും വേണ്ടിയാണെന്ന് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചക്കായി ചരിത്രവിജയം ആവര്‍ത്തിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡി.എം.കെയില്‍ കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് എം.ജി.ആര്‍ അണ്ണാ ഡി.എം.കെ രൂപവത്കരിച്ചതിന്‍െറ 44ാമത് വാര്‍ഷികം ശനിയാഴ്ച ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം നീലഗിരിയിലെ കോടനാട്ടുള്ള എസ്റ്റേറ്റില്‍ വിശ്രമത്തിനത്തെിയ ജയലളിത ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിക്കും.
തനിക്ക് സ്വകാര്യ ജീവിതവും വ്യക്തിപരമായ ആഗ്രഹങ്ങളുമില്ളെന്നും പാര്‍ട്ടിക്കു വേണ്ടിയും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയുമാണ് ജീവിക്കുന്നതെന്നും ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടിയെക്കുറിച്ചും തമിഴ്ജനതക്ക് വേണ്ടി അണ്ണാ ഡി.എം.കെ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് താന്‍ ഒരോ നിമിഷവും ചിന്തിക്കുന്നത്. എം.ജി.ആര്‍ മരണപ്പെട്ടതിന് ശേഷം സാത്താന്‍ ശക്തികളുടെ ആക്രമണങ്ങള്‍ക്ക് പാര്‍ട്ടിയും താനും ഇരയായിട്ടുണ്ട്. എന്നാലും ജനങ്ങളെ സേവിക്കാനും എം.ജി.ആറിന്‍െറ ആദര്‍ശങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ജയലളിത പറഞ്ഞു.
പാര്‍ട്ടിയുടെ ജന്മവാര്‍ഷിക ദിനാഘോഷം കോടനാടിനു സമീപത്തെ കോത്തഗിരിയില്‍ എം.ജി.ആറിന്‍െറ പ്രതിമയില്‍ ഹാരാര്‍പ്പണം ചെയ്ത് ജയലളിത ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനമെങ്ങും ആഘോഷങ്ങള്‍ ഇതിന് ശേഷം തുടങ്ങും. സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ 18 മുതല്‍ 20 വരെ സംസ്ഥാനമെങ്ങും പൊതുയോഗങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.