ഡല്‍ഹിയിലെ ബലാത്സംഗം: കേന്ദ്ര സര്‍ക്കാറിനെതിരെ കെജ് രിവാള്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് കെജ് രിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ ലഫ്റ്റനന്‍റ് ഗവര്‍ണറും (നജീബ് ജങ്) എന്താണ് ചെയ്യുന്നത്. തുടര്‍ച്ചയായി ബലാത്സംഗം ഉണ്ടാകുന്നത് ഏറെ നാണക്കേടും സങ്കടവുമുണ്ടാക്കുന്നതാണെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇരകളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് തിരിച്ചു എന്നും കെജ് രിവാള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. പൊലീസിന്‍െറ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാറിന്‍െറ ആവശ്യം.
Repeated rape of minors is shameful and worrying. Delhi police has completely failed to provide safety. What are PM n his LG doing?
— Arvind Kejriwal (@ArvindKejriwal) October 17, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
