ബി.ജെ.പിക്ക് ശത്രുവിന്‍െറ കുത്ത്
text_fieldsപട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കെതിരെ പാര്‍ട്ടി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ പരോക്ഷ വിമര്‍ശം. ബിഹാറിലെ പ്രശ്നങ്ങള്‍ക്ക് കാരണം ചില നേതാക്കളുടെ ഏകാധിപത്യ പ്രവണതയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാറിലെ ചില റാലികള്‍ അവസാന നിമിഷം ഉപേക്ഷിച്ചത് തെറ്റായ സന്ദേശം നല്‍കിയില്ളേയെന്നും ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു. പയര്‍ വര്‍ഗങ്ങള്‍ക്ക് വിലകൂടിയത് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ശത്രുവിന്‍െറ വിമര്‍ശം അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം.
ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശത്രുഘ്നന്‍ സിന്‍ഹയെ പ്രചാരണത്തിനിറക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല. ചില മണ്ഡലങ്ങളില്‍ അദ്ദേഹത്തെ രംഗത്തിറക്കണമെന്ന് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി അനുമതി നല്‍കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
