വിവരാവകാശമെന്നാല്‍ സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശം കൂടിയാണ് -മോദി
text_fieldsന്യൂഡല്‍ഹി: വിവരാവകാശം എന്നാല്‍ സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശം കൂടിയാണെന്നും അത് ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവരാവകാശ നിയമം നിലവില്‍ വന്നതിന്‍െറ പത്താം വാര്‍ഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം ചടങ്ങ് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. പത്ത് പേരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചുള്ളൂ എന്ന് കാണിച്ചാണ് ബഹിഷ്കരണം നടത്തിയത്. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട പത്ത് പേരില്‍ മൂന്നു പേര്‍ മാത്രമേ ഹാജരായുള്ളൂ. ബാക്കിയുള്ളവരടക്കം 30 പേര്‍ ചടങ്ങ് നടക്കുന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ചു.
ജനങ്ങള്‍ക്ക് സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശവും ഉണ്ടാകണം. ജനാധിപത്യത്തിന്‍െറ അടിസ്ഥാനമാണിത്. ഓണ്‍ലൈനില്‍ ലഭ്യമാക്കുമ്പോള്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാകുന്നു. വിശ്വാസ്യതയും വര്‍ധിക്കുന്നു. ഇക്കാലത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതല്ല. ഭരണരംഗത്തുള്ള കൂടുതല്‍ തുറന്ന സമീപനം പൗരന്‍മാര്‍ക്ക് സഹായം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്ഷണം ലഭിച്ചെങ്കിലും പ്രമുഖ വിവരാവകശ പ്രവര്‍ത്തക അരുണാ റോയിയും ചടങ്ങില്‍ പങ്കെടുത്തില്ല. പ്രവര്‍ത്തകരെ പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും സുരക്ഷാ കാരണം പറഞ്ഞ് ഭൂരിഭാഗം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചി െല്ലന്നും അരുണാ റോയ് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ചടങ്ങ് ബഹിഷ്കരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇത്തരം പരിശോധനകള്‍ സാധാരണ നടപടിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 1300 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് പരമാവധി വിഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ ഉള്‍പ്പെടുത്തേണ്ടതിനാലാണ് ചിലര്‍ക്ക് ക്ഷണം കിട്ടാതെ പോയതെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവരാവകാശ നിയമത്തിന്‍െറ വാര്‍ഷിക ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ 200ലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
