ലൈറ്റ് മെട്രോ: കേന്ദ്രത്തിനുള്ളത് തുറന്ന മനസ്സെന്ന് വെങ്കയ്യ നായിഡു
text_fieldsന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് തുറന്ന മനസ്സാണുള്ളതെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. സംസ്ഥാനം ഡി.പി.ആര് (വിശദമായ പദ്ധതി റിപ്പോര്‍ട്ട്) സമര്‍പ്പിക്കുകയാണെങ്കില്‍ ലൈറ്റ് മെട്രോയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിനെയും ഗുരുവായൂരിനെയും അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ലക്ഷം വീടുപോലുള്ള ഭവനപദ്ധതികള്‍ സംബന്ധിച്ചും കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം ഡി.പി.ആര് ഒരാഴ്ചക്കകം തന്നെ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്, മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ പദ്ധതിയും നടപ്പാക്കുമെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. പദ്ധതി ചെലവിന്‍െറ 60 ശതമാനം വായ്പയിലൂടെ കണ്ടെത്താനും 20 ശതമാനം കേന്ദ്രവും സംസ്ഥാനവും വഹിക്കാനുമാണ് തീരുമാനമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
