ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന
text_fieldsന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ മൗനം വെടിഞ്ഞു. സംഭവം ഏറെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
ദാദ്രി സംഭവവും പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതും ഏറെ നിര്‍ഭാഗ്യകരവും ദു:ഖകരവുമായിപ്പോയി. ഇത്തരം സംഭവങ്ങളെ ബി.ജെ.പി അനുകൂലിക്കുന്നില്ല. എന്നാല്‍ ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും മോദി ചോദിച്ചു. കപടമതേതരത്വത്തെ ഒരിക്കലും ബി.ജെ.പി പിന്തുണച്ചിട്ടില്ല. പ്രതിപക്ഷം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ദാദ്രി സംഭവത്തിലും രാജ്യത്ത് നടക്കുന്ന വര്‍ഗീയ അതിക്രമങ്ങളിലും മൗനം പാലിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. വര്‍ഗീയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരുടെ രാജി തുടരുന്നതിനെയാണ് മോദിയുടെ വിശദീകരണം.
ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന
മുംബൈ: ദാദ്രി സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിര്‍മശവുമായി ശിവസേന. 2002 ഗുജറാത്ത് കലാപം ഓര്‍മപ്പെടുത്തിയാണ് മോദിയുടെ പ്രതികരണത്തിന് ശിവസേന മറുപടി നല്‍കിയത്. ഗോധ്ര സംഭവത്തിലൂടെ ലോകമറിഞ്ഞ മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി മുഖപത്രം ‘സാമ്ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
ഗോധ്ര സംഭവത്തിന്‍െറ പേരിലാണ് ശിവസേന മോദിയെ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാദ്രി, ഗുലാം അലി സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം പ്രധാനമന്ത്രിയുടേതാണെന്നും നരേന്ദ്ര മോദിയുടേതല്ളെന്നും റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
