പിന്നാക്ക സംവരണം പിന്‍വലിക്കില്ല -മോദി
text_fieldsമുംബൈ: പിന്നാക്ക സംവരണം പിന്‍വലിക്കില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ അംബേദ്കര്‍ സ്മാരകത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അധികാരത്തില്‍ വരുമ്പോഴും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഉണ്ടാകാറുണ്ട്.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. വാജ്പേയി ഭരിച്ചിരുന്നപ്പോഴും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. ദാരിദ്ര്യം എന്താണെന്ന് തനിക്കറിയാമെന്നും മോദി പറഞ്ഞു.
അംബേദ്കറിന്‍െറ പാരമ്പര്യത്തെ പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല. ബാബാസാഹെബ് അംബേദ്കര്‍ ഒരു സമുദായത്തിന്‍െറ മാത്രമല്ല, ലോകത്തിന് തന്നെ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ അദ്ദേഹത്തെ ഇതുവരെ ഭാരതരത്ന നല്‍കി ആദരിച്ചില്ളെന്നും കോണ്‍ഗ്രസിന് ദലിതന്‍െറ മകന്‍ സ്വീകാര്യനായിരുന്നില്ളെന്നും മോദി കുറ്റപ്പെടുത്തി. ദലിതരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കര്‍ സ്മാരക മന്ദിരം.
നവംബര്‍ 26 ഭരണഘടനാദിനമായി ആചരിക്കാന്‍ തീരുമാനമെടുക്കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ചിലയാളുകള്‍ നുണപ്രചരണങ്ങളുമായി രംഗത്തത്തെുന്നു. അത്തരം നുണപ്രചരണങ്ങളാണ് സംവരണ വിഷയത്തിലും നടക്കുന്നത്. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്തും ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നെന്നും മോദി പറഞ്ഞു.
അതേസമയം, തറക്കല്ലിടല്‍ ചടങ്ങ് ശിവസേന ബഹിഷ്കരിച്ചു. സേനാ തലവന്‍ ഉദ്ധവ് താക്കറെ, പാര്‍ട്ടി മന്ത്രിമാര്‍, മുംബൈ മേയര്‍ എന്നിവര്‍ ചടങ്ങിന് എത്തിയില്ല. ശിവസേനയുടെ കേന്ദ്രമായ ദാദറിലെ 12 ഏക്കര്‍ ഹിന്ദു മില്‍ വളപ്പിലാണ് അംബേദ്കര്‍ സ്മാരകത്തിന് മോദി തറക്കല്ലിട്ടത്. ചടങ്ങിന്‍െറ ഭാഗമായി ഹിന്ദു മില്‍ പരിസരത്ത് സ്ഥാപിച്ച കൂറ്റന്‍ പോസ്റ്ററുകളില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രം മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
പ്രധാനമന്ത്രി അംബേദ്കര്‍ സ്മാരകത്തിന് തറക്കല്ലിടുമ്പോള്‍ ഉദ്ധവ് താക്കറെയും ശിവസേനാ മന്ത്രിമാരും വരള്‍ച്ചബാധിത പ്രദേശമായ ബീഡില്‍ പര്യടനത്തിലായിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് ക്ഷണിച്ചത് ശനിയാഴ്ച വൈകീട്ടാണെന്നും അതിനുമുമ്പേ മറാത്ത്വാഡ പര്യടനം തീരുമാനിച്ചതായുമാണ് ശിവസേന അവകാശപ്പെടുന്നത്. 1957 ഡിസംബര്‍ ഏഴിന് അംബേദ്കറെ സംസ്കരിച്ച ദാദറിലെ ചൈത്യഭൂമിക്ക് തൊട്ടടുത്താണ് അദ്ദേഹത്തിന്‍െറ സ്മാരകം പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
