പാക് മുന്‍ മന്ത്രിയുടെ പുസ്തക പ്രകാശനം റദ്ദാക്കണമെന്ന് ശിവസേന
text_fieldsമുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങ് റദ്ദാക്കണമെന്ന് ശിവസേന. പരിപാടി നടക്കുന്ന മുംബൈ കണ്‍വെന്‍ഷന്‍ സെന്‍റര്‍ അധികൃതരോടാണ് ശിവസേന ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേനാ നേതാവ് ആശിഷ് ചെംബര്‍കര്‍ നെഹ് റു പ്ളാനിറ്റേറിയം ഡയറക്ടര്‍ക്ക് കത്ത് നല്‍കി. റദ്ദാക്കിയില്ളെങ്കില്‍ പരിപാടി അലങ്കോലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. 'നൈതര്‍ എ ഹ്വാക് നോര്‍ എ ഡോവ്' എന്ന പുതിയ പുസ്തകത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കാവുന്ന വെളിപ്പെടുത്തല്‍ കസൂരി നടത്തിയിട്ടുണ്ട്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജമാഅത്തുദ്ദഅ് വയുടെയും ലഷ്കറെ ത്വയ്യബയുടെയും ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് കസൂരി വെളിപ്പെടുത്തുന്നുണ്ട്. യു.എസ് മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന്‍ നയിച്ച പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കസൂരിയോട് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമത്തില്‍ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ നടന്നത്. ജമാഅത്തുദ്ദഅ് വ, ലഷ്കറെ ത്വയ്യബ എന്നീ സംഘടനകളുടെ ആസ്ഥാനമായ ലഹോറിലെ മുറീദില്‍ ഇന്ത്യ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മകെയ്ന്‍ പറഞ്ഞതായി കസൂരി വ്യക്തമാക്കുന്നു.
പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയാല്‍ തക്കതായ മറുപടി നല്‍കുമെന്ന് മകെയ്നോട് പറഞ്ഞിരുന്നു. ഇന്ത്യ ആക്രമണം നടത്തില്ളെന്ന് ഉറപ്പു നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഞങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കും. എല്ലാം നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായും കസൂരി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്തുന്നതിനെതിരെ ശിവസേന രംഗത്തു വന്നതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ പരിപാടി നടത്താനുള്ള കെജ് രിവാള്‍ സര്‍ക്കാറിന്‍െറ ക്ഷണം ഗുലാം അലി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
