ഡല്‍ഹിയില്‍ നാലുവയസുകാരി പീഡനത്തിനിരയായി; പ്രതിയെ തിരിച്ചറിഞ്ഞില്ല
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേശവപുരത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ളെന്ന് പരാതിയുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ഗുരുതരപരിക്കുകളോടെ ഒരു പെണ്‍കുട്ടി റെയില്‍വെ ട്രാക്കിനടുത്ത് കിടപ്പുണ്ടെന്ന് പൊലീസിന് വഴിയാത്രക്കാരന്‍ വിവരം നല്‍കിയത്.
രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടിയെ അപ്പോള്‍ത്തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പെയ്ന്‍റിങ് തൊഴിലാളിയാണ്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയും മുത്തച്ഛനും കുട്ടിയെ കണ്ടത്തൊന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.
പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. കുട്ടി സാധാരണനില കൈവരിക്കുന്നതോടെ കുറ്റവാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബാലവകാശ സംരക്ഷണ നിയമമനുസരിച്ചും ലൈംഗിംക അതിക്രമങ്ങള്‍ക്കെതിരെയുള്ള വകുപ്പനുസരിച്ചും പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
