ഡല്‍ഹി സര്‍ക്കാറിന്‍െറ ക്ഷണം ഗുലാം അലി സ്വീകരിച്ചു
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്താനുള്ള കെജ് രിവാള്‍ സര്‍ക്കാറിന്‍െറ ക്ഷണം പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി സ്വീകരിച്ചു. രാവിലെ ഗുലാം അലിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ക്ഷണിച്ചത്. ഡിസംബറിലായിരിക്കും ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുക. സര്‍ക്കാറിന്‍െറ ക്ഷണം സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചു.
ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന തടഞ്ഞതിനെകുറിച്ച് കേന്ദ്ര നഗരവികസന മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ വളര്‍ത്തുന്നുവെന്ന് ജനങ്ങള്‍ കരുതുന്നു. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് പാക് സര്‍ക്കാരിനോടാണെന്നും മറിച്ച് കലയോടായിരിക്കരുതെന്നും ഗഡ്കരി പറഞ്ഞു.
ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കിയത്.
Ghulam Ali Sahib. Hum apke bahut bade fan hain. Abhi apse baat karke bahut acha laga. Thanks for agreeing to do a program in Delhi in Dec.
— Arvind Kejriwal (@ArvindKejriwal) October 9, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
