കുങ്കുമം അണിഞ്ഞവരെല്ലാം ബി.ജെ.പി നേതാക്കളല്ലെന്ന് ഗഡ്കരി
text_fieldsന്യൂഡല്‍ഹി: കുങ്കുമം അണിഞ്ഞവരെല്ലാം ബി.ജെ.പി നേതാക്കളല്ളെന്ന് കേന്ദ്ര നഗരവികസന മന്ത്രി നിതിന്‍ ഗഡ്കരി. യു.പിയിലെ ദാദ്രിയില്‍ മധ്യവയസ്കനെ അടിച്ചുകൊന്ന സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രസ്താവനകളെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ചില സമയത്ത് ബി.ജെ.പിക്ക് നല്ലത് മൗനം പാലിക്കുന്നതാണ്. മതത്തിന്‍െറയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആരെയും വേര്‍തിരിച്ചു കാണില്ളെന്നും ഗഡ്കരി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സമാന സംഭവത്തെകുറിച്ച് പ്രതികരിച്ചാല്‍ അതൊരിക്കലും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായമാവില്ല. ദാദ്രി സംഭവത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ ഇതുവരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന തരത്തില്‍ ആരെങ്കിലും പരാമര്‍ശം നടത്തിയാല്‍ അതൊരിക്കലും പാര്‍ട്ടി പിന്തുണക്കാറില്ല. പാര്‍ട്ടിയുടെയും ആര്‍.എസ്.എസിന്‍െറയും ആശയങ്ങള്‍ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തുണ്ടാകുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
