കലാമിന്‍െറ ജന്മദിനത്തില് ബാഗില്ലാതെ സ്കൂളില്‍ വരാം
text_fields
മുംബൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ജന്മദിനമായ ഒക്ടോബര്‍ 15 മുംബൈയില്‍ സ്കൂള്‍ബാഗ് രഹിതദിനമായി ആചരിക്കും. അന്ന് ബാഗ് കൊണ്ടുവരാതെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്കുവരാമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. കൂടാതെ, ഈ ദിവസം വായനദിനമായും സംസ്ഥാനസര്‍ക്കാര്‍ ആചരിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങള്ക്കുപുറമേ മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കും. മഹാരാഷ്ട്രസര്‍ക്കാര്‍ പുറത്തിറക്കിയ പാഠ്യേതര പുസ്തകങ്ങള്‍ മൂന്നാം ക്ളാസ് മുതല്‍ എട്ടാം ക്ളാസുവരെയുള്ളവര്ക്ക് വായിക്കാന്‍ കൊടുക്കും. പ്രമുഖ എഴുത്തുകാരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പുസ്തകപ്രദര്ശനം നടത്താനും പുസ്തകം സമ്മാനമായി നല്കുന്ന പരിപാടി സംഘടിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആറുലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
