സംഗീതവിരുന്ന്: ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാറിന്‍െറ ക്ഷണം
text_fieldsന്യൂഡല്‍ഹി: പാകിസ്താന് ഗസല്‍ ഗായകന് ഗുലാം അലിയെ സംഗീത വിരുന്ന് നടത്താന്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് കെജ് രിവാള്‍ സര്‍ക്കാര്‍. സംഗീതത്തിന് അതിര്ത്തികളില്ളെന്നും പരിപാടി നടത്താന്‍ ഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഡല്‍ഹി സാംസ്കാരിക വകുപ്പ് മന്ത്രി കപില്‍ മിശ്ര ട്വിറ്ററില്‍ രേഖപ്പെടുത്തി. മൂംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനയുടെ ഭീഷണിയെ തുര്‍ന്ന് അധികൃതര്‍ റദ്ദാക്കിയിരുന്നു.
പാകിസ്താന് ഇന്ത്യന്‍ സൈനികരെ കൊല ചെയ്യുമ്പോള്‍ അവരുമായി സാംസ്കാരിക ബന്ധം തുടരരുതെന്നായിരുന്നു ശിവസേനയുടെ ഭീഷണി. ഇതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയ അധികൃതരുടെ നടപടി വിവാദമാകുകയും ചെയ്തു.
Sad that #GhulamAli is not being allowed in Mumbai, I invite him to come to Delhi and do the concert. Music has no boundaries. #BanTheBan
— Kapil Mishra (@KapilMishraAAP) October 8, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
