മോദി സര്‍ക്കാറിനെതിരെ പഞ്ചാബില്‍ കര്‍ഷക സമരം തുടങ്ങി
text_fieldsചണ്ഡിഗഡ്: മോദി സര്‍ക്കാറിന്‍െറ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക കൂട്ടായ്മയുടെ ട്രെയിന്‍ തടയല്‍ സമരത്തിന് തുടക്കമായി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. നാളെയും സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കര്‍ഷക വിരുദ്ധ നയങ്ങളില്‍ പിന്മാറണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് സമരത്തിന്‍െറ ലക്ഷ്യമെന്ന് ബി.കെ.യു (ഉഗ്രഹന്‍) ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രി മാധ്യമങ്ങളോട് പറഞ്ഞു. എട്ടോളം കര്‍ഷക സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നതായി അദ്ദേഹം അറിയിച്ചു.
സമരത്തിന്‍െറ പശ്ചാത്തലത്തില്‍ നാല് ട്രെയിനുകള്‍ റദ്ദാക്കുകയും 12 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.
പ്രാണിആക്രമണത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപയും അവരുടെ കുടുംബത്തിന് 20,000 രൂപയും നഷ്ടപരിഹാരം നല്‍കണം, പുസ 1509 ഇനം ബസുമതി അരിക്ക് ക്വിന്‍റലിന് 4500 രൂപയും പുസ 1121 ഇനത്തിന് ക്വിന്‍റലിന് 5,000 രൂപയും വില നിശ്ചയിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
