ദാദ്രി: സംഘര്‍ഷാവസ്ഥ ചെറുക്കാന്‍ തോക്ക് നല്‍കുമെന്ന് ‘ഹിന്ദു യുവ വാഹിനി’
text_fieldsന്യൂഡല്‍ഹി: ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ സംഘ്പരിവാര്‍ നേതാക്കള്‍ ശ്രമം തുടരുന്നതിനിടയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്‍െറ കുടുംബം സുരക്ഷ പരിഗണിച്ച് ഡല്‍ഹിയിലേക്ക് മാറി. വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് മതസൗഹാര്‍ദം നിലനിര്‍ത്താന്‍ സമാധാന യോഗം വിളിച്ചുചേര്‍ത്ത ജില്ലാ ഭരണാധികാരികളും പൊലീസും സമാധാന റാലിയും സംഘടിപ്പിച്ചു. അതിനിടയിലും അഖ് ലാഖിന്‍െറ വധവുമായി ബന്ധപ്പെട്ട് വേട്ടയാടുന്നത് ചെറുക്കാന്‍ ഹിന്ദു യുവാക്കള്‍ക്ക് തോക്ക് നല്‍കുമെന്ന് ബി.ജെ.പി എം.പിയുടെ സംഘടന പ്രഖ്യാപിച്ചു.
അഖ്ലാഖിന്‍െറ മകന്‍ സര്‍താജ് വ്യോമസേനാ ഉദ്യോഗസ്ഥനായതിനാല്‍ ന്യൂഡല്‍ഹി സുബ്രതോ പാര്‍ക്കിലെ വ്യോമസേന ക്യാമ്പിലേക്കാണ് കുടുംബം ബുധനാഴ്ച രാവിലെ മാറിയത്. മകന്‍ ഡാനിഷിനെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം അക്രമത്തില്‍ പൊലീസ് തെരയുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്തെിയ വിശ്വഹിന്ദു പരിഷത്ത് തീപ്പൊരി സാധ്വി പ്രാചിയെയും ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് സ്ഥാപിച്ച ‘ഹിന്ദു യുവവാഹിനി’ എന്ന സംഘടനയുടെ പ്രവര്‍ത്തകരെയും ബിസാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് പൊലീസ് തടഞ്ഞു. എന്നാല്‍, ബിസാരയിലെ ഹിന്ദു യുവാക്കള്‍ക്ക് തോക്കുകളടക്കം എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഹിന്ദു യുവവാഹിനി നേതാവ് ജിതേന്ദ്ര ത്യാഗി പറഞ്ഞു. അഖ്ലാഖിന്‍െറ വീട്ടുകാരെ കാണാനല്ല, ജയ് പ്രകാശിന്‍െറയും രാഹുല്‍ യാദവിന്‍െറയും വീട്ടുകാരെ കാണാനാണ് താന്‍ വന്നതെന്നും തടഞ്ഞത് ഗൂഢാലോചനയാണെന്നും പ്രാചി പറഞ്ഞു. 24കാരനായ ജയപ്രകാശിനെ ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയിരുന്നു. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന രാഹുല്‍ യാദവിന് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ജയ്പ്രകാശിന്‍െറയും യാദവിന്‍െറയും കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
