Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷണപാത്രത്തില്‍...

ഭക്ഷണപാത്രത്തില്‍ തൊട്ട ദലിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍െറ മര്‍ദനം

text_fields
bookmark_border
ഭക്ഷണപാത്രത്തില്‍ തൊട്ട ദലിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍െറ മര്‍ദനം
cancel

ജോധ്പുര്‍: ഉയര്‍ന്നജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണപാത്രത്തില്‍ തൊട്ട ദലിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍െറ ക്രൂരമര്‍ദനം. രാജസ്ഥാനിലെ ജോധ്പുരിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്‍ ഹേമാറാമാണ് 12കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. പരാതി പറയാനത്തെിയ വിദ്യാര്‍ഥിയുടെ പിതാവ് മാലാറാമിനും മര്‍ദനമേറ്റു.

സ്കൂളില്‍നിന്ന് ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥി വീട്ടിലത്തെി വിവരം പറഞ്ഞപ്പോഴാണ് പരാതി അറിയിക്കാന്‍ പിതാവ് എത്തിയത്. പ്രിന്‍സിപ്പലിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും അനുമതി കിട്ടിയില്ല. ഇതത്തേുടര്‍ന്ന് ഹേമാറാമിനോട് പരാതി പറഞ്ഞപ്പോഴാണ് പിതാവിനും മര്‍ദനമേറ്റത്. രാജസ്ഥാനിലെ ചില സ്കൂളുകളില്‍ പിന്നാക്കവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്നജാതിയില്‍പെട്ടവര്‍ക്കും രണ്ടുതരം ഭക്ഷണമാണ് നല്‍കുന്നത്. വിദ്യാര്‍ഥിയെ ജോധ്പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story