ബി.ജെ.പി ആസ്ഥാനത്തിന് മുന്നിലെ ‘ബീഫ് പിക്നിക്’ പൊലീസ് തടഞ്ഞു
text_fields
ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് അശോകറോഡിലെ ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ ബീഫ് പിക്നിക് നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ‘ബീഫ് പിക്നിക്കി’നത്തെിയവരെ കസ്റ്റഡിയിലെടുത്തും അശോകറോഡിലെ ഗതാഗതം തടഞ്ഞുമാണ് ഡല്‍ഹി പൊലീസ് പരിപാടി തടഞ്ഞത്.
സഹജീവിയുടെ ജീവനെക്കാള്‍ ഒരു മൃഗത്തിന് വിശുദ്ധി കല്പിക്കുന്നതില് പ്രതിഷേധിച്ചാണ് പ്രത്യേകിച്ചൊരു സംഘടനയുടെയും പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വഴി ബീഫ് പിക്നിക്കിന് സംഘാടകര്‍ പ്രചാരം നല്‍കിയത്.
കേരളാ ഹൗസ്, ഐ.എന്‍.എ മാര്‍ക്കറ്റ്, നിസാമുദ്ദീന്‍, സാക്കിര്‍ നഗര്‍ തുടങ്ങി ഡല്‍ഹിയില്‍ ബീഫ് ലഭിക്കുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം ബീഫ് വാങ്ങി ബി.ജെ.പി അഖിലേന്ത്യാ ആസ്ഥാനത്തിന് മുന്നില്‍ കൊണ്ടുവന്ന് തിന്നാനായിരുന്നു ആഹ്വാനം. ഇതിലുടെ ആഹാരമെന്ന ബീഫിന്‍െറ തനിമ വീണ്ടെടുക്കാനാണ് പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പരിപാടിക്കായി പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ജന്‍പഥ് എന്നീ മെട്രോ സ്റ്റേഷനുകളിലത്തെിയ പലരെയും കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് ഉച്ചഭക്ഷണസമയത്ത് അശോകറോഡിലെ ഗതാഗതം തടഞ്ഞ് പരിപാടി നടക്കില്ളെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
