മുഖ്യവിഷയം കശ്മീര്‍തന്നെ -പാകിസ്താന്‍
text_fieldsന്യൂയോര്‍ക്: കശ്മീര്‍തന്നെയാണ് ഇന്ത്യക്കും പാകിസ്താനുമിടയിലെ മുഖ്യവിഷയമെന്നും ഭീകരവാദം സംബന്ധിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ വാദം ചര്‍ച്ചകള്‍ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണെന്നും പാകിസ്താന്‍.
യു.എന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ പ്രസ്താവനക്ക് സുഷമ സ്വരാജ് നല്‍കിയ മറുപടിക്ക് മറുപടിയുമായി ഐക്യരാഷ്ട്ര സഭയിലെ പാകിസ്താന്‍െറ സ്ഥിരം ദൗത്യസംഘം കൗണ്‍സിലര്‍ ബിലാല്‍ അഹ്മദാണ് രംഗത്തത്തെിയത്.
പാകിസ്താനിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച അദ്ദേഹം ഇതിനുള്ള തെളിവുകള്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറിയിട്ടുണ്ടെന്നും യു.എന്‍ പൊതുസഭയില്‍ പറഞ്ഞു. ഭീകരവാദ ആരോപണത്തിലൂടെ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുക മാത്രമല്ല, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അന്തരീക്ഷം മലിനമാക്കുകകൂടിയാണ് ഇന്ത്യ ചെയ്യുന്നതെന്ന് ബിലാല്‍ അഹ്മദ് ആരോപിച്ചു. വാചകക്കസര്‍ത്തുകളിലൂടെ മുഖ്യ വിഷയമായ കശ്മീര്‍ പ്രശ്നം മാറ്റിവെക്കാനാവില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള ചര്‍ച്ചകളില്‍ എന്നും മുഖ്യ അജണ്ട കശ്മീര്‍ ആയിരുന്നു. ഇനിയും അങ്ങനെയായിരിക്കും. ബലൂചിസ്ഥാനിലും കറാച്ചിയിലും നടക്കുന്ന തീവ്രവാദവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കാണ് ബാന്‍ കി മൂണിന് കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ പൊതു സഭയില്‍ പാക് പ്രധാനമന്ത്രി നാലിന നിര്‍ദേശങ്ങള്‍ വെച്ചതിന് മറുപടിയായി സംസാരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കശ്മീരില്‍ പാകിസ്താനാണ് അധിനിവേശം നടത്തുന്നതെന്നും തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്നും വ്യക്തമാക്കിയിരുന്നു. നവാസ് ശരീഫിന്‍െറ നാലിന നിര്‍ദേശങ്ങള്‍ ആവശ്യമില്ളെന്നും ഭീകരത ഉപേക്ഷിച്ച് ചര്‍ച്ചക്ക് ഇരിക്കുക എന്ന ഒറ്റക്കാര്യം മാത്രം മതിയെന്നും 193 അംഗ സഭയില്‍ സുഷമ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.