പന്‍സാരെ, ദാഭോല്‍കര്‍, കല്‍ബുര്‍ഗി വധങ്ങള്‍ക്കുപിന്നില്‍ ഒരേ സംഘമെന്ന് സൂചന
text_fieldsമുംബൈ: ഗോവിന്ദ് പന്‍സാരേ, നരേന്ദ്ര ദാഭോല്‍കര്‍, എം.എം. കല്‍ബുര്‍ഗി എന്നിവരെ കൊലചെയ്തവര്‍ക്ക് പരസ്പരബന്ധമുണ്ടെന്ന് തെളിയിക്കുന്ന മൊബൈല്‍ ഫോണ്‍നമ്പറുകള്‍ പുറത്ത്. പന്‍സാരെ വധക്കേസില്‍ അറസ്റ്റിലായ സമീര്‍ ഗെയ്ക്വാദില്‍നിന്ന് പിടിച്ചെടുത്ത ഡയറികളിലാണ് ഇതുസംബന്ധിച്ച ഫോണ്‍ നമ്പറുകള്‍ അന്വേഷണസംഘം കണ്ടത്തെിയത്.
തീവ്ര ഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനാണ് ഗെയ്ക്വാദ്. ഒരേ സമയത്ത് എടുത്ത ഒരേ സീരീസിലുള്ള ഫോണ്‍ നമ്പറുകളാണ് ഏറെയും. ഈ നമ്പറുകള്‍ ഉപയോഗിച്ചിരുന്നവര്‍ ഒരേ സംഘത്തില്‍പെട്ടവരാകാമെന്നും ഇവര്‍ക്ക് മൂന്നു കൊലപാതകങ്ങളുമായും ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. നമ്പറുകളുപയോഗിച്ച് മൂന്നുകൊലപാതകങ്ങളുടെയും അടിവേരുകള്‍ കണ്ടത്തൊനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. നരേന്ദ്ര ദാഭോല്‍കര്‍ വധക്കേസ് സി.ബി.ഐയും കല്‍ബുര്‍ഗി വധക്കേസ് കര്‍ണാടക പൊലീസും പന്‍സാരെ വധക്കേസ് പ്രത്യേക അന്വേഷണസംഘവുമാണ് അന്വേഷിക്കുന്നത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയിരുന്ന മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് പ്രഫ. നരേന്ദ്ര ദാഭോല്‍കര്‍ ആഗസ്റ്റ് 20ന് പുണെയിലാണ് വെടിയേറ്റു മരിച്ചത്. മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവായ ഗോവിന്ദ് പന്‍സാരെയെ കൊല്‍ഹാപൂരില്‍ ഫെബ്രുവരി 20നാണ് രണ്ടംഗസംഘം വെടിവെച്ചത്. കന്നട എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെയും രണ്ടംഗ സംഘമാണ് വെടിവെച്ചുകൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
