കെജ് രിവാള്‍ അഖ് ലാക്കിന്‍െറ കുടുംബത്തെ സന്ദര്‍ശിച്ചു
text_fieldsബസെര: ദാദ്രിയില്‍ പശുവിന്‍െറ ഇറച്ചി കഴിച്ചെന്നാരോപിച്ച് സായുധ സംഘം കൊലപ്പെടുത്തിയ അഖ് ലാക്കിന്‍െറ വീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്ങും കുമാര്‍ വിശ്വാസും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു.
രാവിലെ ദാദ്രിയിലെ ബസെരയിലത്തെിയ കെജ്രിവാളിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. കെജ്രിവാള്‍ എത്തുന്നന്ന് മുമ്പ് മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞിരുന്നു. ഗ്രാമത്തിലേക്ക് ദിവസവും സന്ദര്‍ശകര്‍ വരുന്നത് തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും ഇനിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഗ്രാമത്തിലത്തൊന്‍ അനുവദിക്കില്ളെന്നും പറഞ്ഞാണ് ജനക്കൂട്ടം രംഗത്തത്തെിയത്.

കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് മഹേഷ് ശര്‍മയും മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും ദാദ്രിയില്‍ അഖ്ലാക്കിന്‍െറ വീട് സന്ദര്‍ശിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് പശുവിന്‍െറ ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ സായുധ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഖ് ലാഖിന്‍െറ 22 കാരനായ മകനെ ആക്രമിക്കുകയും മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇഖ് ലാഖിന്‍റെ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മൈക്കിലൂടെ വിളിച്ചു പറഞ്ഞാണ് ആക്രമണത്തിന് ആളെക്കൂട്ടിയത്. അതേസമയം, അരുംകൊലക്ക് വഴിവെച്ച ആഹ്വാനത്തിന് പ്രേരിപ്പിച്ചത് ഗ്രാമത്തിനു പുറത്തുനിന്നത്തെിയവരെന്നാണ് സൂചന. അനൗണ്‍സ്മെന്‍റ് തീരുമ്പോഴേക്കും അക്രമികള്‍ തങ്ങളുടെ വീടു വളഞ്ഞു കഴിഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ മകള്‍ സാജിദയും പറയുന്നു. നേരത്തേ സജ്ജരായി നിന്ന ആളുകളാണ് അക്രമത്തിനു തുടക്കമിട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. ജനക്കൂട്ടത്തെ നയിച്ചു എന്നു പറയുന്നവരെ കണ്ടെ ത്താന്‍ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് എസ്.എസ്.പി കിരണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
