കാലാവസ്ഥാ വ്യതിയാനം: ഇന്ത്യ 2.5 ലക്ഷം കോടി ഡോളര്‍ ചെലവിടും
text_fieldsന്യൂഡല്‍ഹി: സൗരോര്‍ജവും കാറ്റും ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനവും വനവത്കരണവും വര്‍ധിപ്പിച്ച് 15 വര്‍ഷത്തിനകം കാര്‍ബണ്‍ പുറന്തള്ളലിന്‍െറ തോത് 35 ശതമാനം വരെ വെട്ടിക്കുറക്കുമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 15 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കുമെന്നും ഇതിന് 2.5 ലക്ഷം കോടി ഡോളര്‍ ചെലവ് വരുന്ന കര്‍മപരിപാടി നടപ്പാക്കുമെന്നും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ അമേരിക്കക്കും ചൈനക്കും പിറകെ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഉറപ്പുനല്‍കി.
2005ല്‍ രാജ്യം പുറന്തള്ളിയ കാര്‍ബണ്‍ അളവില്‍ 2030ഓടെ 33 മുതല്‍ 35 വരെ ശതമാനം കുറവുവരുത്തുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഇതിന് പാരമ്പര്യേതര ഊര്‍ജോല്‍പാദനം 40 ശതമാനമായി വര്‍ധിപ്പിക്കും. രാജ്യത്തിന്‍െറ വനകവചം വിപുലമാക്കും. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലേക്ക് ചുരുങ്ങിയ ചെലവില്‍ രാജ്യത്തെ മാറ്റാനും വനവത്കരണം വര്‍ധിപ്പിക്കാനും ഹരിത കാലാവസ്ഥാ ഫണ്ട് അടക്കമുള്ള അന്തര്‍ദേശീയ സാമ്പത്തിക സഹായം നല്‍കണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവെച്ചു. വ്യതിയാനം ലഘൂകരിച്ച് കാലാവസ്ഥയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള വിഭവസമാഹരണത്തിന് ആഭ്യന്തര^ വൈദേശിക ഫണ്ട് കണ്ടത്തെും.
കാലാവസ്ഥാ വ്യതിയാനത്തില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഹിമാലയ, തീര ഭൂപ്രദേശങ്ങളടക്കമുള്ള മേഖലകളില്‍ കാലാവസ്ഥക്കിണങ്ങിയ വികസന പരിപാടികള്‍ നടപ്പാക്കും. ഡിസംബറില്‍ പാരിസില്‍ നടക്കുന്ന ഐക്യരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഓരോ രാജ്യവും നടപടി (ഐ.എന്‍.ഡി.സി) പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇന്ത്യ പ്രഖ്യാപിത ലക്ഷ്യം ഐക്യരാഷ്ട്ര സഭക്ക് കൈമാറിയത്. 80 ശതമാനം രാജ്യങ്ങളും തങ്ങളുടെ ലക്ഷ്യം കുറിച്ചിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയാറാക്കിയ 38 പേജുള്ള രേഖ വ്യാഴാഴ്ചയാണ് ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ ഐക്യരാഷ്ട്രസഭാ വേദിയായ യു.എന്‍.എഫ്.സി.സിക്ക് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
