ഭരണത്തില്‍ അവിശ്വാസത്തിന്‍െറ അന്തരീക്ഷം -കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: ആറു മാസത്തിനിടെ ആഭ്യന്തര സെക്രട്ടറിയെ വീണ്ടും മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കിവാഴുന്നതിന്‍െറ പുതിയ തെളിവാണെന്ന് കോണ്‍ഗ്രസ്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനങ്ങളില്ല. മന്ത്രിമാര്‍ക്ക് അവകാശങ്ങളില്ല. ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമില്ല -കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവിശ്വാസത്തിന്‍െറ അന്തരീക്ഷത്തിലാണ് ഭരണം മുന്നോട്ടുപോകുന്നത്. ജനക്ഷേമമല്ല, മുന്‍വിധികളാണ് പ്രധാനമന്ത്രിയെ നയിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമന മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തുന്നതിന്‍െറ തെളിവാണ് പുതിയ ആഭ്യന്തര സെക്രട്ടറിയുടെ നിയമനം. ഇത്തരം മുന്തിയ പദവികളില്‍ നിയമിക്കുന്നതിന് നിരവധി നടപടിക്രമങ്ങളുണ്ട്.
നിയമനകാര്യ സമിതിയില്‍ ആഭ്യന്തരമന്ത്രിക്ക് റോളില്ല. തീരുമാനമെടുക്കുന്ന പ്രക്രിയ പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുകയാണ്. നടപടിക്രമങ്ങള്‍ അവമതിക്കപ്പെടുന്നു. തന്‍െറ കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ ആരെന്ന് മന്ത്രിമാര്‍ പത്രം വായിച്ച് മനസ്സിലാക്കേണ്ട സ്ഥിതിയാണ്. ഇതത്രയും ജനാധിപത്യസംവിധാനത്തെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
