പാക് ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ദിര ആലോചിച്ചിരുന്നു -സി.ഐ.എ
text_fieldsവാഷിങ്ടണ്‍: 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പാകിസ്താന്‍െറ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ആലോചിച്ചിരുന്നതായി യു.എസ് ചാരസംഘടന സി.ഐ.എ. പാകിസ്താന് എഫ്.16 പോര്‍വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇന്ദിരയുടെ നീക്കം. പാകിസ്താന്‍ ആണവായുധങ്ങള്‍ കരസ്ഥമാക്കുന്നത് തടയുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും സി.ഐ.എ രേഖകള്‍ വ്യക്തമാക്കുന്നു. ‘പാകിസ്താന്‍െറ ആണവ വികസനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം’ എന്ന തലക്കെട്ടില്‍ 1981 സെപ്റ്റംബര്‍ എട്ടിന് തയാറാക്കിയ 12 പേജുള്ള രഹസ്യരേഖ സി.ഐ.എയുടെ വെബ്സൈറ്റില്‍ ഈ വര്‍ഷം ജൂണ്‍ 12നാണ് പ്രസിദ്ധീകരിച്ചത്.
ആണവായുധ വികസനത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിനടുത്തെത്തി എന്നതായിരുന്നു ഇന്ത്യയുടെ ആശങ്ക. അമേരിക്കക്കും ഇതേ അഭിപ്രായം ഉണ്ടായിരുന്നു. ഇന്ത്യയുടെ ആശങ്ക വര്‍ധിക്കുകയും രണ്ടു മൂന്ന് മാസത്തിനകം പാകിസ്താനുമായി സൈനിക ഉരസലുണ്ടാക്കി പാക് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്നും യു.എസ് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, സി.ഐ.എയുടെ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ദിര ഗാന്ധി തീരുമാനമെടുത്തിരുന്നില്ളെന്നും രേഖയിലുണ്ട്.
പാകിസ്താന്‍െറ ആണവഭീഷണി കണക്കിലെടുത്ത് ഇന്ദിര ആണവപരീക്ഷണങ്ങള്‍ക്ക് തയാറെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാത്തിരുന്നു കാണാം എന്നായിരുന്നു ഒടുവില്‍ ഇന്ത്യയുടെ നിലപാടെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും സി.ഐ.എ രേഖകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
