ജാതിസംവരണം എടുത്തുകളയണമെന്ന് ആര്‍.എസ്.എസ് നേതാവ്
text_fieldsന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി, വര്‍ഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ജാതി അടിസ്ഥാനമാക്കി നല്‍കിവരുന്ന സംവരണം എടുത്തുകളയണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.ജി. വൈദ്യ. ഒരു ജാതിയുമിപ്പോള്‍ പിന്നാക്കമായി നിലകൊള്ളുന്നില്ളെന്നും ജാതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും ‘ഹിന്ദു’ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വൈദ്യ പറഞ്ഞു.
‘നിര്‍ബന്ധിത സാഹചര്യത്തില്‍ സംവരണം അനുവദിക്കുന്നുവെങ്കില്‍ പട്ടികജാതി, വര്‍ഗങ്ങള്‍ക്കായി ചുരുക്കണം. അതും 10 വര്‍ഷത്തേക്കു മാത്രം. ശേഷം പൂര്‍ണമായി എടുത്തുകളയണം’- അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍െറയും രാജ്യത്ത് മറ്റു മുന്നാക്ക വിഭാഗങ്ങളുടെയും സംവരണ അവകാശ വാദങ്ങളും അദ്ദേഹം തള്ളി. ‘ഗുജറാത്തില്‍ വ്യവസായത്തിന്‍െറ സമ്പൂര്‍ണ നിയന്ത്രണം പട്ടേല്‍ സമുദായത്തിനാണ്. എന്നിട്ടും അവര്‍ക്ക് സംവരണം വേണോയെന്ന് വൈദ്യ ചോദിച്ചു. മഹാരാഷ്ട്രയില്‍ മറാത്തകളാണ് സംവരണം ആവശ്യപ്പെട്ട് രംഗത്തുള്ളത്. സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഏറെയും ആ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ ജാട്ടുകളും ഗുജ്ജറുകളും രംഗത്തുണ്ട്. ഇവരൊന്നും പിന്നാക്കക്കാരല്ലാതിരുന്നിട്ടും ഇത്തരം അവകാശവാദങ്ങളെ വോട്ടുബാങ്ക് മുന്നില്‍ കണ്ട് സര്‍ക്കാറുകള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആര്‍.എസ്.എസ് നേതാവ് കുറ്റപ്പെടുത്തി.
സാമ്പത്തിക മാനദണ്ഡം കണക്കാക്കിവേണം സംവരണം ഏര്‍പ്പെടുത്താന്‍. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെപോലെ മറാത്തകളിലെയും ബ്രാഹ്മണരിലെയും മറ്റു സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ഇതു സഹായകമാവും. മാനദണ്ഡം സാമ്പത്തികമായാല്‍ സംവരണം ശാശ്വതമായി നിലനിര്‍ത്തേണ്ടിവരില്ളെന്നും ജനിച്ചതു മുതല്‍ ജാതി പറഞ്ഞുകൊണ്ടിരുന്നാല്‍ ജാതിവ്യവസ്ഥ എടുത്തുകളയാനാവില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
