വിവാദ നായകനായ ആന്ധ്ര മുന്‍ എം.എല്‍.എ വീണ്ടും കോണ്‍ഗ്രസിലേക്ക്
text_fieldsഹൈദരാബാദ്: വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്തതായി ആരോപണം നേരിടുകയും കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ അംഗമാവുകയും ചെയ്ത ആന്ധ്ര മുന്‍ എം.എല്‍.എ ജഗ്ഗ റെഡ്ഡി എന്ന ടി. ജയപ്രകാശ് റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു. തെലുങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡി കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഒൗദ്യോഗികമായി സ്വാഗതം ചെയ്തു. തെലുങ്കാന രാഷ്ട്രസമിതി സര്‍ക്കാറിനെ ശക്തമായി എതിര്‍ക്കുമെന്നും തന്‍െറ മണ്ഡലത്തിലേക്ക് വരാന്‍ മന്ത്രിമാര്‍പോലും ഇനി ഭയക്കുമെന്നും പറഞ്ഞ ജഗ്ഗ റെഡ്ഡി 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. തെലുങ്കാന സംസ്ഥാന രൂപവത്കരണത്തെ ശക്തമായി എതിര്‍ത്ത ജഗ്ഗ റെഡ്ഡി 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍, താന്‍ എന്തിന് ബി.ജെ.പി അംഗമായെന്ന് തനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നില്ളെന്നായിരുന്നു ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
