Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദു...

ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ഓര്‍ഡിനന്‍സിന് നീക്കം

text_fields
bookmark_border

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്ന്  അതിര്‍ത്തി കടന്നത്തെിയ ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പൗരത്വ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും.  
പാക്കിസ്ഥാന്‍, ബംഗ്ളാദേശശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്കാണ് പൗരത്വം നല്‍കുന്നത്. മൂന്നര കോടി പേര്‍ക്ക് പൗരത്വം ലഭിക്കുമെന്നാണ് കണക്ക്.  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആസാം,   ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം.
ഈ മൂന്നിടങ്ങളിലാണ് ഇത്തരം അഭയാര്‍ഥികള്‍ കൂടുതലുമുള്ളത്.  59 ലക്ഷം അഭയാര്‍ഥികള്‍ അസമില്‍ മാത്രമുണ്ട്.  
പൗരത്വം ആവശ്യപ്പെട്ട്    നിഖില്‍ ഭാരത ബംഗാളി ഉദ്ബസ്തു സമന്വയ സമിതിയുടെ (എന്‍.ബി.ബി.യു.എസ്.എസ്), ബംഗാളി ലോക് മഞ്ച്  എന്നീ സംഘടനകള്‍ സമര ഭീഷണി മുഴക്കിയിട്ടുണ്ട്.
 ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ബി.ജെ.പി നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇതര മതവിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story