പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
text_fieldsവാഷിങ്ടണ്‍: പലിശ നിരക്കുകള്‍ വീണ്ടും കുറച്ചേക്കുമെന്ന് സൂചന നല്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്.
പലിശ നിരക്ക് കുറക്കുന്നത് അവസാനിപ്പിച്ചിട്ടില്ളെന്നും ലോകം ഇപ്പോള്‍ നേരിടുന്ന മുഖ്യപ്രശ്നം സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെന്‍സാസ് സിറ്റി ഫെഡറല്‍ റിസര്‍വിന്‍െറ ധനകാര്യ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പുതിയ ധനനയ സമിതിക്ക് രൂപം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് സര്‍ക്കാറുമായി ധാരണയിലത്തെിയതായി രഘുറാം രാജന് പറഞ്ഞു. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
പലിശ നിരക്ക് കുറക്കുന്നതിന് രഘുറാം രാജനുമേല്‍ സര്‍ക്കാറിന്‍െറയും വ്യവസായ ലോകത്തിന്‍െറയും സമ്മര്‍ദമുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.