ശീനയെ കാണാനില്ലെന്ന പരാതി പൊലീസ് പരിഗണിച്ചില്ലെന്ന് രാഹുല്‍ മുഖര്‍ജി
text_fieldsമുംബൈ: ശീനയെ കാണാനില്ളെന്ന തന്‍െറ പരാതി ഖാര്, ബാന്ദ്ര പൊലീസ് ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ളെന്ന് കാമുകന് രാഹുല്‍ മുഖര്‍ജി. പലകുറി പൊലീസിനെ സമീപിച്ചു. അപ്പോഴൊക്കെ പൊലീസ് ഇന്ദ്രാണിയെ വിളിച്ച് ശീനയെവിടെ എന്ന് ചോദിക്കും. ശീന അമേരിക്കയില്‍ പഠിക്കുകയാണെന്ന മറുപടിയാണ് ഇന്ദ്രാണി നല്‍കിയത്. അതോടെ, പൊലീസ് തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും പൊലീസ് കമീഷണര്‍ രാകേഷ് മാരിയയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് രാഹുല്‍ മൊഴി നല്കി. തന്‍െറ ശല്യം സഹിക്കവയ്യാതെ ശീനയെ അമേരിക്കക്ക് അയച്ചുവെന്നാണത്രെ ഇന്ദ്രാണി പൊലീസിനോടും മറ്റും പറഞ്ഞത്.
2012 ഏപ്രില്‍ 24ന് ശീനയെ ബാന്ദ്രയില്‍ കൊണ്ടുവിട്ടതിനു ശേഷം കണ്ടിട്ടില്ല. ശീനയെ കുറിച്ചുള്ള തന്‍െറ ചോദ്യങ്ങള്‍ പെരുകിയപ്പോള്‍ ശീനയുടെ മൊബൈല്‍ നമ്പറില്‍നിന്ന് ബന്ധം ഉപേക്ഷിക്കുകയാണെന്നു പറഞ്ഞ് എസ്.എം.എസ് സന്ദേശം വന്നതായും രാഹുല്‍ പറഞ്ഞു.
ഇന്ദ്രാണിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്ന് താന്‍ അച്ഛന് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയോട് പറഞ്ഞിരുന്നതായും രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. ശീനയുമായുള്ള പ്രണയത്തിന് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും എതിരായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ശീന ഡെപ്യൂട്ടി മാനേജറായി ജോലിചെയ്ത റിലയന്‍സിന്‍െറ മുംബൈ മെട്രോ വണ്‍ കമ്പനിക്ക് രാജിക്കത്ത് ലഭിച്ചതും കൊല നടന്ന് ഒരാഴ്ചക്ക് ശേഷമാണ്.
കൊല്ലപ്പെട്ട 2012 ഏപ്രില്‍ 24 ന് ശീന അവധിയിലായിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ചയോളം ജോലിക്കത്തെിയില്ല. 2012 മേയ് മൂന്നിനാണ് രാജിക്കത്ത് എച്ച്.ആര് മേധാവിക്ക് ലഭിച്ചത്. എന്നാല്‍, രാജിക്കത്തില്‍ ഒപ്പിട്ടത് ആരെന്ന അന്വേഷണത്തിലാണ് കമ്പനിയിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
