രാജ്യത്ത് സാമുദായിക വൈവിധ്യം ചുരുങ്ങുന്നു
text_fieldsന്യൂഡല്‍ഹി: ഇന്ത്യയുടെ സാമുദായിക വൈവിധ്യം ചുരുങ്ങുന്നതായി സെന്‍സസ് കണക്കുകള്‍. മുസ്ലിം ജനസംഖ്യാ വളര്‍ച്ചയുടെ തോത് കഴിഞ്ഞ പല പതിറ്റാണ്ടുകളേക്കാള്‍ കുറഞ്ഞു. ഹിന്ദു ജനസംഖ്യയുടെ വളര്ച്ചത്തോതിനേക്കാള് കുറവാണ് മുസ്ലിം ജനസംഖ്യയുടെ വളര്ച്ചത്തോതെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമുദായിക സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കി. സിഖ് ജനസംഖ്യ 16 ശതമാനത്തില്‍നിന്ന് 8.4 ആയി കുറഞ്ഞു. 20 ശതമാനത്തില്‍നിന്ന് ബുദ്ധമതക്കാരുടെ തോത് 6.1 ശതമാനമായി.
ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറ്റവും ചെറുതായ സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളുടെ വളര്‍ച്ചനിരക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും സര്‍വേയില്‍ വെളിപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായി സിഖ്, ബുദ്ധ മതക്കാരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തില്‍ താഴെയത്തെി. ജൈനന്മാരുടെ കാര്യത്തില്‍ ഇത് അഞ്ചു ശതമാനത്തോളം മാത്രം.
1981ലെ സെന്‍സസ് കണക്കു പ്രകാരം മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചത്തോത് 32.49 ശതമാനമായിരുന്നു. തൊട്ടടുത്ത പതിറ്റാണ്ടുകളില്‍ ഉണ്ടായ നേരിയൊരു ഇടിവിനു ശേഷം 1991 എത്തിയപ്പോള്‍ 32.88 ശതമാനത്തിന്‍െറ വളര്‍ച്ച കാണിച്ചു. 2001ല്‍ വളര്‍ച്ചത്തോത് 29.52 ശതമാനമായി ഇടിഞ്ഞു. അവിടെനിന്നാണ് 10 വര്‍ഷത്തിനു ശേഷം 24.60 ശതമാനത്തിലേക്ക് വളര്ച്ചകുറഞ്ഞത്. ഈ ഇടിവ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്.
ഹിന്ദു ജനസംഖ്യാ വളര്‍ച്ചയുടെ തോതുമായി ഉണ്ടായിരുന്ന അന്തരത്തില്‍ കുറവു വന്നതായും കണക്കുകള്‍ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ ഇതാദ്യമായി 80 ശതമാനത്തിനു താഴെയത്തെി.1981ല്‍ ഹിന്ദു ജനസംഖ്യാ വളര്‍ച്ച തോത് 20.76 ശതമാനമായിരുന്നു. ഹിന്ദു മുസ്ലിം വളര്‍ച്ചത്തോതിലെ അന്തരമാകട്ടെ, 12 ശതമാനത്തോളമുണ്ടായിരുന്നു. എന്നാല്‍ 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചത്തോത് 16.76 ശതമാനമായി കുറഞ്ഞു. അതേസമയം, രണ്ടു സാമുദായിക വിഭാഗങ്ങളുടെയും വളര്‍ച്ചാ തോതിലെ അന്തരം എട്ടു ശതമാനത്തോളമായി കുറഞ്ഞു.
ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികള്‍ പ്രധാനമായും മുസ്ലിംകളാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ക്കിടയാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവന്നത്. 2011 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ ഹിന്ദു ജനസംഖ്യയില്‍ 13 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. മുസ്ലിംകളുടെ മൊത്തം ജനസംഖ്യ ഇതിനേക്കാള്‍ ഒരു കോടി മാത്രമാണ് അധികം. ക്രൈസ്തവ ജനസംഖ്യയില്‍ 10 വര്‍ഷം കൊണ്ട് 40 ലക്ഷത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
