പഞ്ചലോഹ വിഗ്രഹ മോഷണം: മാസികയുടെ പ്രസാധക അറസ്റ്റില്‍
text_fieldsചെന്നൈ: പ്രമുഖ തമിഴ് സിനിമാ പ്രവര്‍ത്തകന്‍ വി. ശേഖറിന്‍െറ വീട്ടില്‍നിന്ന് 80 കോടി രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്ത കേസില്‍ തമിഴ് മാസികയുടെ പ്രസാധകയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങളില്‍നിന്ന് വിഗ്രഹങ്ങള്‍ കടത്താന്‍ സഹായിച്ചതിനാണ് ‘ഉള്ളച്ചി മുരസു’ മാസിക ഉടമയായ മാലതി അറസ്റ്റിലായത്. വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരന്‍ കരുണാകരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഉള്‍പ്പെട്ട സംഘം വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷ്ടിക്കുന്ന വിഗ്രഹങ്ങള്‍ മാസികയുടെ ‘പ്രസ്’ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിലാണ് റോഡ് മാര്‍ഗം സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്.
പൊലീസ് വാഹന പരിശോധനയല്‍നിന്ന് രക്ഷപ്പെടാനായി വാഹനത്തിന്‍െറ മുന്‍ സീറ്റില്‍ പ്രസ് തിരിച്ചറിയല്‍ കാര്‍ഡണിഞ്ഞ് മാലതി യാത്രക്കാരിയായുണ്ടാകും. വിഗ്രഹങ്ങള്‍ വി. ശേഖറിന്‍െറ വീട്ടില്‍ സുരക്ഷിതമായി എത്തിക്കുന്ന ചുമതല ഇവര്‍ക്കാണ്. ചെന്നൈ കോടമ്പാക്കത്തെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡില്‍ കഴിയുന്ന ശേഖറിന്‍െറ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. മോഷണ സംഘത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ചെന്നൈ കേന്ദ്രീകരിച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, പൊലീസിന്‍െറ ചോദ്യം ചെയ്യലുമായി ശേഖര്‍ സഹകരിക്കാത്തത് പ്രത്യേക അന്വേഷണ സംഘത്തിന്‍െറ തെളിവു ശേഖരിക്കല്‍ വൈകിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.