അത്താവര്‍ സംഭവം: 13 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
text_fieldsമംഗളൂരു: അത്താവറില്‍ കൂട്ടുകാരിയോടൊപ്പം എ.ടി.എമ്മില്‍ പണമെടുക്കാന്‍ പോയ യുവാവിനെ അര്‍ധനഗ്നനാക്കി വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ 13 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. ഹിന്ദു യുവസേനയുടെ ട്രഷറര്‍ വിവേക് (38), വി.എച്ച്.പി പ്രവര്‍ത്തകനായ ബേജായിയിലെ ചന്ദ്രകാന്ത് റാവു (42), ബജ്രംഗ്ദള് പ്രവര്‍ത്തകരായ അത്താവറിലെ കിഷന് (31), അഭിരാം എന്ന അഭി (23), മുത്തുരാജ് (21), ഘനശ്യാം ആചാര്യ (24), ധനുഷ് (20), കിരണ്‍ (29), പ്രവീണ്‍ ഷെട്ടി (29), കിരണ്‍കുമാര്‍ (25), ബണ്ട്വാളിലെ ഭുജംഗഷെട്ടി (26), കാര്‍ക്കളയിലെ സന്തോഷ് പൂജാരി (23), മെല്ലിനമൊഗരുവിലെ നവീന്‍ (42) എന്നിവരാണ് സെപ്റ്റംബര്‍ ഏഴുവരെ റിമാന്‍ഡിലായത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇവരെ ബെല്ലാരി ജയിലിലേക്ക് മാറ്റി.
കിഷന് ഒഴിച്ച് മറ്റുള്ളവരുടെ പേരിലൊന്നും ഇതുവരെ കേസുകളൊന്നും ഉണ്ടായിട്ടില്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ്. മുരുഗന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോകളുടെയും സി.സി.ടി.വി പരിശോധിച്ചതിന്‍െറയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉണ്ടായിരുന്ന മറ്റുള്ള ഏഴുപേരെ പൊലീസ് നിരീക്ഷിച്ചു വരുകയാണെന്ന് കമീഷണര്‍ വ്യക്തമാക്കി. അക്രമികള്‍ക്ക് പിന്തുണ നല്കിയ കുറച്ചുപേരെയും നിരീക്ഷിക്കുന്നുണ്ട്. യുവാവിന്‍െറ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം, ബോധപൂര്‍വം ലഹളക്ക് ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ എല്ലാ മൊഴികളും വീഡിയോവില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. ഇനി മംഗളൂരുവില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് കമീഷണര്‍ ഉറപ്പു നല്കി. സംഭവം നടന്ന് പത്ത് മിനുട്ടിനുള്ളില്‍ പൊലീസ് അവിടെയത്തെിയിരുന്നുവെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടില്ളെന്നും കമീഷണര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
