ആഭ്യന്തരമന്ത്രാലയത്തിന്‍െറ അനാവശ്യ ഇടപെടലിനെതിരെ വീണ്ടും ഡല്‍ഹി സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയുടെ വികസനത്തിന് രാഷ്ട്രീയം മറക്കണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്ലവാക്ക് പറഞ്ഞുപിരിഞ്ഞതിന് തൊട്ടുപിറ്റേന്ന് കേന്ദ്രസര്‍ക്കാറിന്‍െറ പകപോക്കലിനെതിരെ പൊട്ടിത്തെറിച്ച് ഡല്‍ഹി സര്‍ക്കാര്‍. സി.എന്‍.ജി ഫിറ്റ്നസ് കുംഭകോണത്തില്‍ നടത്തുന്ന അന്വേഷണം അസാധുവാക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് അധികാരമില്ളെന്ന് വ്യക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തത്തെി.
ബഹുകോടികള്‍ വെട്ടിച്ച കുംഭകോണം അന്വേഷിക്കുന്നത് സംബന്ധിച്ച അഭ്യന്തരമന്ത്രാലയത്തിന്െറ നിലപാടറിയിച്ച് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് അയച്ച കത്തിന് നല്കിയ മറുപടിയിലാണ് ഡല്‍ഹി സര്‍ക്കാര്‍ മന്ത്രാലയത്തിനുകീഴിലെ വകുപ്പല്ളെന്നും അവര്‍ക്കുമുന്നില്‍ ഉത്തരവാദിത്തം ബോധിപ്പിക്കേണ്ടതില്ളെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുറന്നടിച്ചത്. ഡല്‍ഹി സര്‍ക്കാറിന്‍െറ ഉത്തരവുകള്‍ റദ്ദാക്കാന്‍ അഭ്യന്തരമന്ത്രാലയത്തിന് ഭരണഘടന അധികാരം നല്‍കിയിട്ടില്ല. ജുഡീഷ്യറിക്കുമാത്രമാണ് അവ അസാധുവാക്കാന്‍ അവകാശമുള്ളൂ. അതിലും കടന്നുകയറ്റം നടത്തുന്ന അപകടകരമായ നിലപാടാണ് മന്ത്രാലയത്തിന്േറത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് ജനങ്ങളോടാണ് ഉത്തരവാദിത്തമെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
അഭ്യന്തരമന്ത്രാലയത്തിന് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നറിയിച്ച സിസോദിയ അന്വേഷണം തടയാനാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജിയില്‍ സര്‍ക്കാറിന് നോട്ടീസയക്കാന്‍ പോലും കോടതി കൂട്ടാക്കിയില്ളെന്ന് ചൂണ്ടിക്കാട്ടി. സി.എന്‍.ജി വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പരിശോധനയും നിര്‍വഹിക്കുന്നതിനുള്ള കരാറിലെ ക്രമക്കേടുമൂലം ഡല്‍ഹി സര്‍ക്കാറിന് നൂറുകോടിയുടെ നഷ്ടമുണ്ടായതായി സി.ബി.ഐ അന്വേഷത്തില്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെ കുംഭകോണം അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കേന്ദ്രം രംഗത്തത്തെിയത്. സര്‍ക്കാര്‍ തീരുമാനം നിയമപരമായി അസാധുവാണെന്നായിരുന്നു അഭ്യന്തരമന്ത്രാലയത്തിന്െറ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
