തമിഴ്നാട്ടില്‍ ആരോഗ്യമേഖലയില്‍ ‘അമ്മ’ പദ്ധതികള്‍
text_fields
ചെന്നൈ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുഖ്യമന്ത്രി ജയലളിത കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ‘അമ്മ’ എന്ന് കൂട്ടിച്ചേര്‍ത്താകും പദ്ധതികള്‍ അറിയപ്പെടുക. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത ജയലളിത ഇരുന്നുകൊണ്ടാണ് 22 ഇന പദ്ധതി പ്രഖ്യാപിച്ചത്.
ഒരു മണിക്കൂറിനുള്ളില്‍ അവര്‍ നിയമസഭ വിടുകയും ചെയ്തു. പദ്ധതി പ്രഖ്യാപനത്തിനിടെ ക്രമപ്രശ്നം ഉന്നയിച്ച് ഡി.എം.കെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ചെന്നൈ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ‘അമ്മ’ മാസ്റ്റര്‍ ഹെല്‍ത് പരിശോധന ഏര്‍പ്പെടുത്തും. പരിശോധനകള്‍ മിനിമം നിരക്കില്‍ ലഭ്യമാകും. ‘അമ്മ’ വുമണ്‍ മാസ്റ്റര്‍ ആരോഗ്യപരിശോധന, ‘അമ്മ’ ആരോഗ്യതിട്ടം, ‘അമ്മ’ മഗപ്പെരും സജ്ജീവി തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യപദ്ധതികളാണ് ഏറെയും.
തെരഞ്ഞെടുക്കപ്പെട്ട 385 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രണ്ടാഴ്ചയിലൊരിക്കല്‍ സ്ത്രീകള്‍ക്ക് സൗജന്യ പരിശോധന നല്‍കും. തുടര്‍ ചികിത്സയും സൗജന്യമാണ്. ഗര്‍ഭിണികള്‍ക്ക് 11 മാസം സംരക്ഷണം നല്‍കും. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മികവിന്‍െറ കേന്ദ്രമാക്കി ഉയര്‍ത്തും. കേന്ദ്രസഹായത്തോടെ 120 കോടി ഇതിന് മുടക്കും. കാന്‍സര്‍ പരിശോധനാ സൗകര്യം, മരുന്ന് എന്നിവക്ക് 25 കോടി നല്‍കും. 108 പദ്ധതികള്‍ക്ക് പുതിയ ആംബുലന്‍സ് നല്‍കും.
രക്തബാങ്ക്, കുഞ്ഞുങ്ങളുടെ ആശുപത്രി എന്നിവക്ക് 3.50 കോടി പ്രഖ്യാപിച്ചു. പുതിയ മെഡിക്കല്‍-ഡന്റല്‍ കോളജുകളും പ്രഖ്യാപനത്തിലുണ്ട്.
വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളെ കൈയിലെടുക്കാനാണ് ജയലളിത ജനകീയപദ്ധതികളുമായി രംഗത്തത്തെിയിരിക്കുന്നത്. സമ്പൂര്‍ണ മദ്യനിരോധം ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ സ്ത്രീകളുടെ പിന്തുണ തേടാന്‍ ശ്രമിക്കുമ്പോഴാണ് ഇതിനെ കടത്തിവെട്ടി ജയലളിത പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
